×
login
ജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് കോട്ടയത്ത് എത്തി എം.എ യൂസഫലി

ലുലു ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ പുതുപ്പളളി വെട്ടത്തുകവല കൂടല്‍മനയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത

കോട്ടയം: ജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് അബുദാബിയില്‍ നിന്ന് എത്തി എംഎ യൂസഫലി.ലുലു ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ പുതുപ്പളളി വെട്ടത്തുകവല കൂടല്‍മനയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ പുതുപ്പളളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിന്റെ മൈതാനത്തിറങ്ങി.

 


ഉച്ചയ്ക്ക് പന്ത്രണ്ടോടെ എത്തിയ യൂസഫലിയെ പരമേശ്വരന്‍ നമ്പൂതിരി, അദ്ദേഹത്തിന്റെ ഭാര്യ ആശ.പി.നമ്പൂതിരി, മക്കളായ ഈശ്വരന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ഒരു മണിക്കൂറോളം ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.യൂസഫലിയെ കാണാനായി ധാരാളം പേര്‍ അവിടെ തടിച്ചുകൂടി.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.