ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്.
കോട്ടയം: സംഗീതസംവിധായകന് തട്ടിപ്പുകേസില്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ ചാലില്‍ വീട്ടില്‍ ശരത് മോഹനാണ(39) കോഴിക്കോട് പയ്യോളി പോലീസിന്റെ പിടിയിലായത്.ഉന്നതരുമായി ബന്ധമുണ്ടെന്ന് കാണിച്ച നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിരുന്നു.ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ കമ്പളിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണവും ഇയാള്‍ക്കെതിരെ നടക്കുന്നുണ്ട്.
ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്.പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാനും ശ്രമിച്ചിരുന്നു.മദ്യം കടത്തിയ കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ഹാജരാകാതെ വന്നപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.പയ്യോളി പോലീസ് ഇയാളെ എറണാകുളത്തുനിന്നാണ് പിടികൂടിയത്.കോട്ടയം, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, മയ്യില്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഏഴോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്
സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം
മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം