login
കോട്ടയത്ത് ചരിത്രം തിരുത്താന്‍ എന്‍ഡിഎ

1987 മുതല്‍ 1995 വരെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്, 1995 മുതല്‍ 2000 വരെയും 2005 മുതല്‍ 2008 വരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അവര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.

കോട്ടയം: കോട്ടയത്ത് ചരിത്രം തിരുത്താന്‍ എന്‍ഡിഎ. സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായ മിനര്‍വ മോഹനാണ് കോട്ടയത്ത് ബിജെപി പ്രതിനിധിയായി എന്‍ഡിഎയ്ക്കുവേണ്ടി മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.  

1987 മുതല്‍ 1995 വരെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്, 1995 മുതല്‍ 2000 വരെയും 2005 മുതല്‍ 2008 വരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അവര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ഈ കാലഘട്ടത്തിലാണ് മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.  

പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ് ലെയ്‌സണ്‍ ഓഫീസര്‍, ഈരാറ്റുപേട്ട ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, എസ്എന്‍ഡിപി യോഗം പൂഞ്ഞാര്‍ ചെയര്‍പേഴ്‌സണ്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.  പെരിങ്ങുളം വേലംപറമ്പില്‍ വീട്ടില്‍ താമസിക്കുന്നു. ഭര്‍ത്താവ്: വി.എസ്. മോഹന്‍. മക്കള്‍: ജ്യോതിസ് മോഹന്‍, അപര്‍ണ മോഹന്‍.  

സിറ്റിങ് എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. നാലു തവണ അടൂര്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായിരുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറിയടക്കം വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. യുഡിഎഫ് മന്ത്രിസ ഭയില്‍ ആഭ്യന്തരം, ജലവിഭവം, ആരോഗ്യം, വനം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായിട്ടുണ്ട്. കോടിമതയില്‍ താമസിക്കുന്നു. ഭാര്യ: ലളിതാംബിക രാധാകൃഷ്ണന്‍. മക്കള്‍: ഡോ. അനുപം രാധാകൃഷ്ണന്‍, ആതിര രാധാകൃഷ്ണന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍.

സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. അനില്‍കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. കോട്ടയത്തെ നദീ പുനരുദ്ധാരണ പദ്ധതിയുടെ മുഖ്യസംഘാടകനാണ്. പതിനൊന്ന്— ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.  

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിഐടിയു കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: എന്‍. ശ്രീദേവി. മക്കള്‍: കൃഷ്ണ, കൃപ.

 മിനര്‍വ മോഹന്‍                  

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.