×
login
ചങ്ങനാശ്ശേരിയില്‍ പുതിയ ബസ് ടെര്‍മിനല്‍ നിര്‍മ്മാണം ഫെബ്രുവരിയില്‍ തുടങ്ങും

പഴയ കെട്ടിടം ഫെബ്രുവരിയില്‍ പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിട്ടുള്ളത് .അതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. കെഎസ്ആര്‍ടിസി പുതിയ ബസ് ടെര്‍മിനലിന് ഭരണാനുമതി 35500 ചതുരശ്രയടി ഡ്രൈവിംഗ് യാര്‍ഡും 18000 ചതുരശ്രഅടി കെട്ടിടസമുച്ചയം കഫ്റ്റീരിയ- ശീതീകരിച്ച വിശ്രമമുറി- ക്ലോക്ക് റൂം- ടേക്ക് ബ്രേക്ക് തുടങ്ങിയ സൗകര്യങ്ങള്‍

നവീകരണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റുന്ന ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ പഴയ കെട്ടിടം

ചങ്ങനാശ്ശേരി: അമ്പത് വര്‍ഷത്തിലേറെ  പഴക്കമുള്ള എം സി റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെഎസ്ആര്‍ടിസി കെട്ടിടം പൊളിച്ചു പണിയുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. നിലവിലുളള കെട്ടിടം യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനും ബസുകള്‍ക്ക് കടന്നു പോകുന്നതിനുള്ള അസൗകര്യം സ്യഷ്ടിക്കുന്നുണ്ട്. 

ഏറെ നാളായി കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കി പുതിയതായി ബസ് ടെര്‍മിനല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട്. ഇതിന് പരിഹാരമായിട്ടാണ് പുതിയ രണ്ടു നില കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതിയായിട്ടുള്ളത്.  പഴയ കെട്ടിടം ഫെബ്രുവരിയില്‍ പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിട്ടുള്ളത് .അതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. കെഎസ്ആര്‍ടിസി  പുതിയ ബസ് ടെര്‍മിനലിന്  ഭരണാനുമതി 35500 ചതുരശ്രയടി ഡ്രൈവിംഗ് യാര്‍ഡും  18000 ചതുരശ്രഅടി കെട്ടിടസമുച്ചയം കഫ്റ്റീരിയ- ശീതീകരിച്ച വിശ്രമമുറി- ക്ലോക്ക് റൂം- ടേക്ക് ബ്രേക്ക് തുടങ്ങിയ സൗകര്യങ്ങള്‍ . 

നിര്‍മ്മാണം 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ വാഹന പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിക്കുന്നുണ്ട്.  എംഎല്‍എ ഫണ്ടില്‍ നിന്നുള്ള അഞ്ചുകോടി 15 ലക്ഷം രൂപ ചെലവഴിയാണ് നിര്‍മ്മാണം നടത്തുന്നത്. ഭരണാനുമതിയില്‍ നിര്‍ദേശിച്ചപോലെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി  കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എച്ച്എല്‍എ ലൈഫ് കെയര്‍ ലിമിറ്റഡിന് കെഎസ്ആര്‍ടിസി ഇതിനോടകം  നിര്‍മ്മാണ ചുമതല നല്‍കിയിട്ടുണ്ട്. ഇതിന് എത്രയും പെട്ടെന്ന് തന്നെ സാങ്കേതികാനുമതി ലഭ്യമാക്കണമെന്ന് കെഎസ്ആര്‍ടിസി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.


35500 ചതുരശ്രയടി ഡ്രൈവിംഗ് യാര്‍ഡും  18000 ചതുരശ്രഅടി കെട്ടിടസമുച്ചയം ഉള്‍പ്പെടുന്നതാണ്  പുതിയ ബസ് ടെര്‍മിനല്‍.   സ്റ്റേഷന്‍ മാസ്റ്റര്‍ റൂം,  കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ റൂം, പോലീസ് എയ്ഡ് പോസ്റ്റ്, ഫസ്റ്റ് എയ്ഡ് റൂം, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശൗചാലയ സൗകര്യങ്ങളോടുകൂടിയ വിശ്രമമുറി, റിസര്‍വേഷന്‍ ഓഫീസ്, എന്‍ക്വയറി ഓഫീസ്, ഭിന്നശേഷിക്കാര്‍ക്കുള്ള ശൗചാലയങ്ങള്‍ തുടങ്ങിയവ താഴത്തെ നിലയിലും, കഫ്റ്റീരിയ ശീതീകരിച്ച വിശ്രമമുറി, ക്ലോക്ക് റൂം, ടേക്ക് ബ്രേക്ക്, തുടങ്ങിയ സൗകര്യങ്ങള്‍ മുകളിലത്തെ നിലകളിലും  സജ്ജമാക്കും.ദീര്‍ഘദൂര ബസുകള്‍ക്കും ഹൃസ്വദൂര ബസ്സുകള്‍ക്കും പ്രത്യേകം പാര്‍ക്കിംഗ് ഏരിയ ഉണ്ടാകും.  

നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമായി  എംസി റോഡിനോട് ചേര്‍ന്ന് സ്വകാര്യ വാഹന പാര്‍ക്കിംഗ് സൗകര്യവും  വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള പെട്രോള്‍ പമ്പ് അവിടെ നിന്നും മാറ്റി ഭാവിയില്‍ പൊതുജനങ്ങള്‍ കൂടി ഉപയോഗിക്കാന്‍ പ്രത്യേക സ്ഥലം കരുതിയിട്ടുണ്ട്. ജനങ്ങളുടെ പൊതുവായ  ആവശ്യം പരിഗണിച്ചു  ഹൈടെക് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സിസ്റ്റം  കൂടി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. ജീര്‍ണാവസ്ഥയിലും അപകടത്തില്‍ ഉള്ളതുമായ നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റിയതിനുശേഷം ആയിരിക്കും പുതിയ ടെര്‍മിനല്‍ പണിയുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ താല്‍ക്കാലിക കാത്തിരിപ്പുകേന്ദ്രം തയ്യാറാക്കിയ ശേഷമായിരിക്കും പഴയ കെട്ടിടം  

പൊളിച്ചു മാറ്റുക. മികച്ച സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാന്റ് പൂര്‍ത്തിയാകുന്നതോടെ യത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരമാകും

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.