ദശാബ്ദങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തില്‍ സാമവേദ പഠനശാല ആരംഭം കുറിക്കുന്നത്. കുറിച്ചിത്താനം പൂതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് പഠനശാലക്ക് വേണ്ട ഭൗതികസൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. 1974ന് ശേഷം പാഞ്ഞാള്‍ ഗ്രാമത്തിനു പുറത്തു വേദ പഠനത്തിനായി ഗുരുകുല സമ്പ്രദായത്തില്‍ ഒരു വിദ്യാലയം ആദ്യമാണ്.
ഗുരുകുലത്തില്‍ വേദം പഠിപ്പിക്കുന്ന ആചാര്യന്‍ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി
കുറവിലങ്ങാട്: മരങ്ങാട്ടുപിളളി പഞ്ചായത്തിലെ കുറിച്ചിത്താനം എന്ന ഗ്രാമം ഇപ്പോള്‍ ഉണരുന്നത് സാമവേദ മന്ത്രധ്വനികളുടെ മധുരശബ്ദം കേട്ടാണ്. സംഗീതാന്മകമായ സാമവേദം പഠിപ്പിക്കുന്ന ഗുരുകുല സമ്പ്രദായത്തിലുള്ള ഒരു പഠനശാലയ്ക്കാണ് കുറിച്ചിത്താനത്ത് ആരംഭം കുറിച്ചിരിക്കുന്നത്.
ഋഗ്വേദം, യജൂര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ നാലുവേദങ്ങളില്‍ ഏറ്റവും സംഗീതസാന്ദ്രമായതാണു സാമവേദം. വേദാനാം സാമവേദോസ്മി' (വേദങ്ങളില്‍ ഞാന്‍ സാമവേദമാണ്) എന്നു ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറയുന്നുണ്ട്. സാമവേദത്തിന് ആയിരം ശാഖകള്‍ ഉണ്ടണ്ടായിരുന്നു. ഇന്ന് അവശേഷിക്കുന്നത് മൂന്നെണ്ണം മാത്രം.
ജൈമനീയം, കാഥുമം, രാണായനീയം. അതില്‍ തന്നെ ജൈമനീയമാണു കേരളത്തില്‍ പ്രചരമുള്ളത.് പാഞ്ഞാളിനു പുറമേ മൂക്കുതല, കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണു സാമവേദികള്‍ ഉണ്ടായിരുന്നത്.
ദശാബ്ദങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തില്‍ സാമവേദ പഠനശാല ആരംഭം കുറിക്കുന്നത്. കുറിച്ചിത്താനം പൂതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് പഠനശാലക്ക് വേണ്ട ഭൗതികസൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. 1974ന് ശേഷം പാഞ്ഞാള്‍ ഗ്രാമത്തിനു പുറത്തു വേദ പഠനത്തിനായി ഗുരുകുല സമ്പ്രദായത്തില്‍ ഒരു വിദ്യാലയം ആദ്യമാണ്.
ഏപ്രില്‍ 24ന് രാവിലെ ഗണപതിഹോമം, ദക്ഷിണാമൂര്‍ത്തിപൂജ എന്നിവക്ക് ശേഷം ദാനം മുഹൂര്‍ത്തം ചെയ്ത് ആചാര്യന്‍ വേദാരംഭം കുറിച്ചു. സാമവേദ പണ്ഡിതനും ആയുര്‍വേദ ഡോക്ടറുമായ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് ആചാര്യന്‍.
പൂതൃക്കോവില്‍ ക്ഷേത്രത്തിനു സമീപത്താണു.
പുതിയ പഠനശാലക്ക് തുടക്കമായിരിക്കുന്നത്. ശിവകരന്‍ നമ്പൂതിരിയുടെ അച്ഛന്‍ സാമവേദ പണ്ഡിതന്‍ പരേതനായ തോട്ടം സുബ്രമണ്യന്‍ നമ്പൂതിരിയുടെ സ്മാരകമായാണ്.
പാഠശാല അറിയപ്പെടുക.
പൂതൃകോവില്‍ ദേവസ്വം, ശ്രീകൃഷ്ണ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ പൂര്‍ണ്ണ പിന്തുണയുണ്ടണ്ട്.സാമവേദ പണ്ഡിതരില്‍ ജീവിച്ചരിക്കുന്ന രണ്ടു പേരാണ് തോട്ടം കൃഷ്ണന്‍ നമ്പൂതിരിയും, സഹോദരന്‍ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയും. അഞ്ചു പേരാണ് നിലവില്‍ വേദാദ്ധ്യയനത്തിനായി പാഠശാലയിലുള്ളത്.
പനമണ്ണ കാവുമ്പുറം ശിവപ്രസാദ് നമ്പൂതിരി. പന്തളം മുളയ്ക്കല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി, പന്തളം മുളയ്ക്കല്‍ വിഷ്ണുദേവന്‍ നമ്പൂതിരി, കടവല്ലൂര്‍ പാറ രാമനാഥന്‍ നമ്പൂതിരി, ആറ്റിങ്ങല്‍ കല്ലൂര്‍ മഠം കാളിദാസന്‍ നമ്പൂതിരി എന്നിവരാണ് പഠനം ആരംഭിച്ചത്. 12 വര്‍ഷത്തെ പഠനത്തിലൂടെ ഇവര്‍ സാമവേദ പാരമ്പര്യം നിലനിര്‍ത്തും.
ആദ്യ 6 വര്‍ഷം വേദസംഹിത പഠനം. തുടര്‍ന്നുളള 6 വര്‍ഷം ഉപരിപഠനം, സ്‌കൂള്‍ പഠനത്തിനു കോട്ടം തട്ടാതെയാണു വേദപഠനം എന്ന പ്രത്യേകതയും ഉണ്ട്. രാവിലെയും വൈകിട്ടും രാത്രിയുമാണ് വേദപഠനം നടക്കുക.വര്‍ഷങ്ങളായി കുറിച്ചിത്താനം ശ്രീധരി ആയുര്‍വേദ ആശുപത്രിയുടെ ചുമതല വഹിക്കുന്ന ഡോ. ശിവകരന്‍ നമ്പൂതിരിയുടെ ജന്മസ്ഥലം യാഗഭൂമിയായ പാഞ്ഞാള്‍ ആണ്.
കേരളത്തിലും പുറത്തും ഒട്ടനവധി ക്ഷേത്രങ്ങളില്‍ സാമവേദ മുറജപവും വിദേശത്ത് ക്ലാസുകളും നടത്തുന്നുണ്ട്. അതിരാത്രം ഉള്‍പ്പെടെ 15 യാഗങ്ങളില്‍ ഋത്വിക്കും സംഘാടകനുമായിരുന്നു.
ബദരീനാഥ് മുന്‍ റാവല്‍ ശ്രീധരന്‍ നമ്പൂതിരി പ്രസിഡന്റും, വാധ്യാന്‍ ഹരി നമ്പൂതിരി സെക്രട്ടറിമായ കണ്ണൂര്‍ ചെറുതാഴം ശ്രീരാഘവപുരം സഭാ യോഗത്തിന്റെ ചുമതലയിലാണ് പാഠശാല. പോടൂര്‍ മാധവന്‍ നമ്പൂതിരി, സെക്രട്ടറി പാറ നാരായണന്‍ നമ്പൂതിരി, കുറിച്ചിത്താനം ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ പിന്തുണ നല്‍കുന്നു.
പാഠശാല സമാരംഭവുമായി ബന്ധപ്പെട്ടുള്ള പൊതുചടങ്ങ് ശങ്കരാചാര്യപരമ്പരയിലെ സ്വാമിയാര്‍മാരുടേയും മറ്റു വിശിഷ്ടവ്യക്തികളുടേയും സാന്നിദ്ധ്യത്തില്‍ പിന്നീട് നടത്തും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം