×
login
എംസി റോഡിലെ യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി‍യിലെ പരിഷ്‌ക്കാരം

കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കോട്ടയം സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ പലതും ഏറ്റുമാനൂര്‍ വരെയാക്കി ട്രിപ്പ് അവസാനിപ്പിക്കുകയാണ്. ചെയിന്‍ സര്‍വ്വീസിന്റെ ഭാഗമായി ഒരു ബസ് നാല് കോട്ടയം സര്‍വീസ് നടത്തിയിരുന്നു. ഇത് ഇപ്പോള്‍ രണ്ട് കോട്ടയം സര്‍വ്വീസും ഒരു ഏറ്റുമാനൂര്‍ സര്‍വ്വീസുമായി കുറച്ചു.

കുറവിലങ്ങാട്: കെഎസ്ആര്‍ടിസിയില്‍ പുതിയ പരിഷ്‌കാരം നടപ്പാക്കിയതോടെ കുറവിലങ്ങാട് വഴി ഓടുന്ന കൂത്താട്ടുകുളം-കോട്ടയം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ചെയിന്‍ സര്‍വ്വീസുകള്‍ യാത്രക്കാര്‍ക്കു പ്രയോജനപ്പെടാത്ത അവസ്ഥയായി. വിദ്യാലയങ്ങള്‍ വീണ്ടും തുറന്നപ്പോള്‍ രാവിലെയും വൈകിട്ടും ബസ് കിട്ടാതെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ കാലപ്പഴക്കവും യന്ത്രത്തകരാറും മൂലം വഴിയില്‍ കിടക്കുന്നതും പതിവായി.  

ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി ആക്കിയതോടെ സര്‍വ്വീസുകളുടെ എണ്ണം കുറഞ്ഞു. ആകെയുള്ള 11 ബസുകളില്‍ 8 എണ്ണവും പുതിയ ഡ്യൂട്ടി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി. വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് സര്‍വ്വീസ് റദ്ദ്‌ചെയ്യുന്നത്. 12 മണിക്കൂറിലധികം ഓടിയാല്‍ ഡബിള്‍ ഡ്യൂട്ടിയാകും എന്നതിനാല്‍ ഇത്തരം സര്‍വ്വീസുകള്‍ അവസാനിപ്പിച്ചു. ഇത് ബാധിക്കുന്നതാകട്ടെ കൂത്താട്ടുകുളം - കോട്ടയം റൂട്ടിലെ ഹ്രസ്വദൂര യാത്രക്കാരെ.

കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കോട്ടയം സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ പലതും ഏറ്റുമാനൂര്‍ വരെയാക്കി ട്രിപ്പ് അവസാനിപ്പിക്കുകയാണ്. ചെയിന്‍ സര്‍വ്വീസിന്റെ ഭാഗമായി ഒരു ബസ് നാല് കോട്ടയം സര്‍വീസ് നടത്തിയിരുന്നു. ഇത് ഇപ്പോള്‍ രണ്ട് കോട്ടയം സര്‍വ്വീസും ഒരു ഏറ്റുമാനൂര്‍ സര്‍വ്വീസുമായി കുറച്ചു. ഇതോടെ വൈകിട്ട് 5.30നു ശേഷം എംസി റോഡില്‍ കൂത്താട്ടുകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് ബസ്സില്ലാത്ത അവസ്ഥയാണ്. കോട്ടയത്തു നിന്നും കൂത്താട്ടുകുളം ഭാഗത്തേക്കുള്ള സര്‍വ്വീസിന്റെ സ്ഥിതിയും ഇതാണ്.


ഈ അവസ്ഥയില്‍ കൂത്താട്ടുകുളം-കോട്ടയം റൂട്ടിലെ ഹ്രസ്വദൂര യാത്രക്കാര്‍ വീണ്ടും പെരുവഴിയിലായിരിക്കുകയാണ്.  കൊവിഡിനൊപ്പമാണ് ഓര്‍ഡിനറി ചെയിന്‍ സര്‍വീസും നിലച്ചത്. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടും ചെയിന്‍ സര്‍വീസ് സാധാരണ രീതിയില്‍ തുടങ്ങാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.

കെഎസ്ആര്‍ടിസി ബസുകളെ മാത്രം ആശ്രയിക്കുന്ന എംസി റോഡിലെ കൂത്താട്ടുകുളം-കോട്ടയം റൂട്ടില്‍ യാത്രാക്ലേശം വീണ്ടും വര്‍ധിക്കുന്നു. വെളിയന്നൂര്‍, ഉഴവൂര്‍, കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകളിലെ യാത്രക്കാരെ ബാധിക്കുന്ന ഗുരുതരമായ യാത്രക്ലേശം പരിഹരിക്കാന്‍ അതാത് പഞ്ചായത്തുകള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.

 

    comment

    LATEST NEWS


    ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


    ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


    ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


    ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


    മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.