login
നെല്ല് സംഭരണം മുടങ്ങി; കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു

കൊയ്ത്തു കഴിഞ്ഞ് ഇരുപത് ദിവസം പിന്നിട്ട നെല്ല് സംഭരിക്കാത്തതിലാണ് കര്‍ഷക പ്രതിഷേധം. സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ ക്വിന്റലിന് ആറു കിലോ വരെ കിഴിവ് വേണമെന്ന അധികൃതരുടെ തീരുമാനം കര്‍ഷകര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. മില്ലുടമകളുമായി ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നാണ് ആരോപണം.

കോട്ടയം: നെല്ല് സംഭരണത്തില്‍ അധിക കിഴിവ് വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു. സംയുക്ത കര്‍ഷക സമിതിയാണ് പ്രതിഷേധിച്ചത്. രാവിലെ നീണ്ടൂരില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയായിരുന്നു ഉപരോധം. 

കൊയ്ത്തു കഴിഞ്ഞ് ഇരുപത് ദിവസം പിന്നിട്ട നെല്ല് സംഭരിക്കാത്തതിലാണ് കര്‍ഷക പ്രതിഷേധം. സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ ക്വിന്റലിന് ആറു കിലോ വരെ കിഴിവ് വേണമെന്ന അധികൃതരുടെ തീരുമാനം കര്‍ഷകര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. മില്ലുടമകളുമായി ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നാണ് ആരോപണം. 

ഇന്ന് പാഡി മാനേജരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിക്കുമെന്ന് സപ്ലൈകോ സിഎംഡി അലി അസ്‌കര്‍ പാഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.  നീണ്ടൂര്‍, കല്ലറ, ആര്‍പ്പൂക്കര, കുമരകം മേഖലകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്ത് കഴിഞ്ഞ നെല്ല് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞദിവസം കല്ലറയിലും, ഇന്നലെ രാവിലെ നീണ്ടൂരിലും കര്‍ഷകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 

 

  comment

  LATEST NEWS


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.