×
login
എംസി റോഡുവികസനത്തിന് സര്‍ക്കാര്‍, റോഡിനായി ഏറ്റടുത്ത സ്ഥലം വിട്ടുകൊടുക്കാതെ പള്ളികമ്മറ്റി, സ്ഥലപരിമിതിയില്‍ കുരിശുപള്ളികവല

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്.

ഏറ്റുമാനൂര്‍: എംസി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂര്‍ ടൗണിന് ഇനിയും ഗതാഗതക്കുരുക്കില്‍ നിന്ന് മോചനമായിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമെന്ന നിലയില്‍ പേരെടുത്ത ഏറ്റുമാനൂരില്‍ കുരുക്ക് ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത് റോഡ് നവീകരണത്തിലെ വീഴ്ചകള്‍ തന്നെയാണ്.  

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്. റോഡ് പണിയിലെ അപാകതകള്‍ക്കു പുറമെയാണ് വ്യാപകമായ രീതിയിലുള്ള കയ്യേറ്റവും മറ്റും. നഗരഹൃദയത്തില്‍ കുരിശുപള്ളി കവലയില്‍ ക്രിസ്തുരാജ പള്ളി വക സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ധാരണയാകുകയും ഇതനുസരിച്ച് റോഡിന്റെ നടുവിലുണ്ടായിരുന്ന കുരിശുപള്ളി മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സ്ഥലം വിട്ടു കൊടുക്കാന്‍ പള്ളി തയ്യാറാകാതെ വന്നതോടെ റോഡിന് വീതി കൂട്ടിയതിന്റെ ഒരു ഫലവും ഏറ്റുമാനൂരില്‍ ലഭിക്കാതായി.  


കെഎസ്‌ടിപിയുടെ റോഡുപണിയുടെ കാലാവധി കഴിഞ്ഞു. ഇനി ഈ സ്ഥലം വിട്ടുകിട്ടിയാലും റോഡുവികസനം നടക്കില്ല. അതിരമ്പുഴ, കോട്ടയം, നീണ്ടൂര്‍, പാലാ, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ഈ ഭാഗത്ത് വികസനത്തിന് വിലങ്ങുതടിയായി പള്ളിയുടെ സ്ഥലം കിടക്കുകയാണ്. ഈ സ്ഥലം ഏറ്റെടുത്ത് നവീകരണം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ അധികൃതരും പരാജയപ്പെടുകയാണ്. സെന്റിന് ആറ് ലക്ഷം എന്ന നിരക്കില്‍ വിലയുറപ്പിച്ച് പള്ളിയുടെ  ഒരു സെന്റിലധികം സ്ഥലമാണ് കെഎസ്‌ടിപി ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി 2011ല്‍ ഏഴ് ലക്ഷം രൂപാ നല്‍കി. എന്നാല്‍ പുതിയ കുരിശുപള്ളി നിര്‍മ്മിച്ചതിന്റെ ചെലവ് 17 ലക്ഷം ഉള്‍പ്പെടെ 19 ലക്ഷവും പലിശയും കൂടി ലഭിച്ചാലേ സ്ഥലം വിട്ടു നല്‍കാനാവൂ എന്നായിരുന്നു പള്ളിയുടെ നിലപാട്.  

1995 കാലഘട്ടത്തിലാണ് എംസി റോഡിന്റെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കുകളോ വാഹനങ്ങളുടെ എണ്ണം പെരുകുന്നതോ മുന്നില്‍ കാണാതെയായിരുന്നു അന്ന് എംസി റോഡിന്റെ നവീകരണം വിഭാവനം ചെയ്തത്. അന്നത്തെ ഗതാഗതത്തിരക്ക് മാത്രം കണക്കിലെടുത്ത് തുടങ്ങിയ വികസനപ്രക്രീയകള്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് പൂര്‍ത്തിയായപ്പോഴേക്കും വാഹനങ്ങളുടെ എണ്ണവും മറ്റും പതിന്മടങ്ങ് വര്‍ദ്ധിച്ചു. 2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം റോഡ് നവീകരണത്തിനായി കരാരാറുകാര്‍ക്ക് കൈമാറിയത് 2014ലാണ്. ഇതിനോടകം സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തികള്‍ തന്നെ പലയിടത്തും കയ്യേറ്റം നടത്തി. നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും നിര്‍മ്മിച്ചവരുമുണ്ട്. ഇതിനിടെ എംസി റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അന്നത്തെ തഹസില്‍ദാരുടെ നേതൃത്വത്തിലുളള്ള സംഘം പരിശോധിക്കുകയും ജനങ്ങളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമാവുകയും ചെയ്തിരുന്നു. 

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.