×
login
പാലായില്‍ ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി അക്രമി സംഘം, ആക്രമണം കമൻ്റടി ചോദ്യം ചെയ്തതിന്, മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ

ഗര്‍ഭിണിയും ,വിദ്യാര്‍ത്ഥിയുമായ ജിന്‍സിയും, ഭര്‍ത്താവ് അഖിലും റോഡിലൂടെ നടന്ന് പോയപ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കമന്റടികള്‍ ഉണ്ടായി ഇത് അഖില്‍ ചോദ്യം ചെയ്തു

പാലാ: കമന്റടിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും മര്‍ദ്ദനം ഏറ്റു. ഗര്‍ഭിണിയുടെ  വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു. പാലാ സ്വദേശികളായ ജിന്‍സി ഭര്‍ത്താവ് അഖില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. 

പാലായില്‍ ഞൊണ്ടികവലയിലെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളാണ് ഇവരെ ആക്രമിച്ചത്. ഗര്‍ഭിണിയും ,വിദ്യാര്‍ത്ഥിയുമായ ജിന്‍സിയും, ഭര്‍ത്താവ് അഖിലും റോഡിലൂടെ നടന്ന് പോയപ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കമന്റടികള്‍ ഉണ്ടായി. ഇത് അഖില്‍ ചോദ്യം ചെയ്തു ഇതേത്തുടര്‍ന്ന് അഖിലും വര്‍ക്കഷോപ്പില്‍ ഉണ്ടായിരുന്നവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് അതി ക്രൂരമായി അഖിലിനെ മര്‍ദ്ദിച്ചു. ഇത് കണ്ട് തടയാനെത്തിയ ജിന്ഡസിയുടെ വയറില്‍ ചവിട്ടി.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവരുടെ കൈയില്‍ ഉളളതായി പറയുന്നു.


പിടിയിലായവര്‍ പാറപ്പളളി കറുത്തേടത്ത് ശങ്കര്‍, അമ്പാറ നിരപ്പേല്‍ പ്ലാന്തോട്ടതില്‍ ജോണ്‍സണ്‍, മുണ്ടക്കാന്‍മേടയ്ക്കല്‍ ആന്റോ എന്നിവരാണ്. ആക്രമണത്തിന് ശേഷം  വര്‍ക്ക്‌ഷോപ്പ് ഉടമ ഉള്‍പ്പെടെ ഒളിവില്‍ പോയിരുന്നു. എന്നാല്‍ പാലാ പോലീസിന്റെ സമയോജിത ഇടപടല്‍ മൂലം പെട്ടെന്ന് തന്നെ പിടികൂടാന്‍ സാധിച്ചു.

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.