login
സിഎംഎസ് കോളജിലെ വൃക്ഷവൈവിധ്യം ഇനി ക്യൂആര്‍ കോഡില്‍

കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം, നാട്ടുപേര്, വൃക്ഷങ്ങളുടെ ആവാസവ്യവസ്ഥ, വൃക്ഷങ്ങള്‍ കായ്ക്കുകയും പൂക്കുകയും ചെയ്യുന്ന സമയം, വൃക്ഷങ്ങളില്‍ പൂക്കളും, ശിഖരങ്ങളും, ഇലകളും എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

സിഎംഎസ് കോളജ് ക്യാമ്പസിലെ വൃക്ഷങ്ങളില്‍ ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സംവിധായകന്‍ ജയരാജ് നിര്‍വഹിക്കുന്നു

കോട്ടയം: സിഎംഎസ് കോളജ് ക്യാമ്പസിലെ വൈവിധ്യം നിറഞ്ഞ വൃക്ഷ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി ക്യൂആര്‍ കോഡില്‍ ലഭ്യമാകും. ജൈവവൈവിധ്യം നിറഞ്ഞ ക്യാമ്പസില്‍ 546 തരം സസ്യങ്ങളാണുള്ളത്. ഇതില്‍ നൂറ്റമ്പത് ഇനങ്ങളിലുള്ള വൃക്ഷങ്ങളിലാണ് ക്യൂആര്‍ കോഡ് തയാറാക്കിയത്.  

കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം, നാട്ടുപേര്, വൃക്ഷങ്ങളുടെ ആവാസവ്യവസ്ഥ, വൃക്ഷങ്ങള്‍ കായ്ക്കുകയും പൂക്കുകയും ചെയ്യുന്ന സമയം, വൃക്ഷങ്ങളില്‍ പൂക്കളും, ശിഖരങ്ങളും, ഇലകളും എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.  വിവരങ്ങള്‍ ഇംഗ്ലീഷിലും  മലയാളത്തിലും ലഭ്യമാണ്. 

ജൈവവൈവിധ്യ വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍, കുട്ടികള്‍ സന്ദര്‍ശകര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുംവിധമാണ് നൂതനസംവിധാനം ഒരുക്കിയിരിക്കുന്നത്.  ഗുരുതര വംശനാശഭീഷണി നേരിടുന്ന വെള്ളപ്പൈന്‍ ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളുടെ വിവരങ്ങള്‍ ക്യൂആര്‍ കോഡ് വഴി ലഭ്യമാണ്. സിഎംഎസ് കോളജ് സസ്യശാസ്ത്ര വിഭാഗം കോട്ടയം സാമൂഹിക വനവല്‍ക്കരണ വിഭാഗവുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 

പദ്ധതിയുടെ ഉദ്ഘാടനം സംവിധായകന്‍ ജയരാജ് നിര്‍വഹിച്ചു.  പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ, കോളജിയറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. പ്രഗാഷ്, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ബര്‍സാര്‍ റവ. ജേക്കബ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മിനി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. വേനല്‍ക്കാലത്ത് കിളികള്‍ക്ക് കുടിവെള്ളം നല്‍കുന്ന കിളിക്കുടം പദ്ധതിയുടെ ഉദ്ഘാടനവും ജയരാജ് നിര്‍വഹിച്ചു.  

കോട്ടയം ബേഡ്‌സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയാണ് ക്യമ്പസില്‍ പദ്ധതി നടപ്പാക്കുന്നത്.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.