×
login
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛനെ വെട്ടിയ പ്രതി പിടിയില്‍

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇളയപെണ്‍കുട്ടി നിലവിളിക്കുന്നത് കേട്ട് സമീപത്ത് ഉണ്ടായിരുന്ന അച്ഛനും, ബന്ധുക്കളും ഓടിയെത്തി.ഇത് കണ്ട് പ്രതി ഓടി രക്ഷപെട്ടു.

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിനുളളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, അത് ചോദ്യം ചെയ്ത അച്ഛനെ കോടലി കൊണ്ട് വെട്ടികയും ചെയ്ത പ്രതി പിടിയില്‍.പാലാ പൂവരണി പൂവത്തോട് ഭാഗത്ത് കണ്ണമ്പുഴയില്‍ വീട്ടില്‍ ടോമിയെയാണ് പാല പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണ്‍ അറസ്റ്റ് ചെയ്തത്.

 

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ പെണ്‍കുട്ടിയും അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്.വീട്ടിലെത്തിയ പ്രതി കതകില്‍ മുട്ടിവിളിച്ചു.എന്നാല്‍ ഭയന്നു പോയ പെണ്‍കുട്ടികള്‍ കതക് അടച്ച് അകത്തേ മുറിയിലേക്ക് ഓടി.എന്നാല്‍ ഇയാള്‍ പിന്‍വാതില്‍ തളളിത്തുറന്ന് അകത്തുകയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇളയപെണ്‍കുട്ടി നിലവിളിക്കുന്നത് കേട്ട് സമീപത്ത് ഉണ്ടായിരുന്ന അച്ഛനും, ബന്ധുക്കളും ഓടിയെത്തി.ഇത് കണ്ട് പ്രതി ഓടി രക്ഷപെട്ടു.


 

എന്നാല്‍ അച്ഛനും ബന്ധുക്കളും ഇയാളുടെ പിറകേ ഓടിയെത്തി ഇയാളെ ചോദ്യം ചെയ്യാന്‍ ശ്രമം നടത്തി. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ അച്ഛനെ കോടാലികൊണ്ട് വെട്ടി.ഓടിക്കൂടിയെ നാട്ടുകാര്‍ക്ക് നേരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇയാള്‍ രക്ഷപെട്ടു.വീട്ടുകാരുടെ പരാതിയില്‍ പാല പോലീസ് കേസ് എടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി.പോക്‌സോ കേസ്, പട്ടികജാതി പീഡനം തുടങ്ങി വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് എടുത്തത്.ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.