ചങ്ങനാശ്ശേരി: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനും യാത്രാ മാര്‍ഗ്ഗത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുമായി എസി റോഡിലുള്ള കലുങ്കുകളും പാലങ്ങളും പൊളിച്ചുപണി ആരംഭിച്ചു. ഇതിനോടൊപ്പം പാലങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ താല്‍ക്കാലിക റോഡുകളുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ നിലവിലുള്ള റോഡ് വീതി കൂട്ടി നിര്‍മ്മാണം നടത്തുന്നതിനൊപ്പം വെള്ളപ്പൊക്കത്തില്‍ വെള്ളം കയറുന്ന ഭാഗങ്ങളിലുള്ള കലുങ്കുകളും റോഡുകളും ഉയര്‍ത്തി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കി യിട്ടുള്ളത്. 24 കിലോമീറ്റര്‍ വരുന്ന എസി റോഡില്‍ മൂന്ന് കിലോമീറ്റര്‍ വരുന്ന വെള്ളം കയറുന്ന ഭാഗത്ത് മേല്‍പാലം നിര്‍മ്മിക്കുന്നുണ്ട്.
ചങ്ങനാശ്ശേരിയില്‍ നിന്നുള്ള വെള്ളം കയറുന്ന തുടക്ക ഭാഗമായ പാറയ്ക്കല്‍ കലുങ്ക് ഉയര്‍ത്തി പണിയുന്നതിന്റെ ഭാഗമായി കനാലില്‍ തെങ്ങിന് കുറ്റികള്‍ താഴ്ത്തി താല്‍ക്കാലിക റോഡ് നിര്‍മ്മാണം തുടങ്ങി. ഇവിടെ 20 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. മൂന്നു മാസം കൊണ് മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തി യാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: