തിങ്കളാഴ്ച രാത്രി ഒന്നിനും മൂന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി അരലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി ഉടമകള്‍ പറഞ്ഞു. ഇന്നലെ രാവിലെ സ്ഥാപനങ്ങള്‍ തുറക്കാന്‍ ഉടമകള്‍ എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്.
മോഷ്ടാവിന്റെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞപ്പോള്‍
ഗാന്ധിനഗര്‍: കോട്ടയം ചവിട്ടുവരി കവലയ്ക്ക് സമീപം എംസി റോഡരികില്‍ ഒമ്പപത് കടകളില്‍ മോഷണം. തിങ്കളാഴ്ച രാത്രി ഒന്നിനും മൂന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി അരലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി ഉടമകള്‍ പറഞ്ഞു. ഇന്നലെ രാവിലെ സ്ഥാപനങ്ങള്‍ തുറക്കാന്‍ ഉടമകള്‍ എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്.
മാരുതി ഷോറൂമിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ എയര്‍ടെല്‍ ബില്ലിങ് സ്ഥാപനം, ബാറ്ററി കട, കാര്‍ഡിയോ വേള്‍ഡ്, വാഹന പുകപരിശോധന കേന്ദ്രം, എബി ഹോംസ്, അമ്മൂസ് വസ്ത്രവ്യാപാര സ്ഥാപനം, ഹിഡന്‍ ഹെയര്‍ ബ്യൂട്ടി പാര്‍ലര്‍ എന്നീ കടകളിലും, റോഡിന്റെ എതിര്‍വശത്തുള്ള ബ്രൈറ്റ് ഇലക്ട്രിക്കല്‍സ്, കവലയ്ക്ക് വടക്കുഭാഗത്തുള്ള അജിത്ത് ഇന്റീരിയേഴ്‌സ് എന്നീ സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. 2500 രൂപ മുതല്‍ 15000 രൂപ വരെയാണ് പല സ്ഥാപനങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടത്.
ബ്രൈറ്റ് ഇലക്ട്രിക്കല്‍സില്‍ നിന്ന് പതിനയ്യായിരം രൂപയ്ക്കു പുറമെ സിസിടിവി ക്യാമറയുടെ ഡിവിആറും മോഷ്ടിച്ചു. രണ്ടു പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. രാപകലില്ലാതെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന എംസി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളിലെ മോഷണം പോലീസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഗാന്ധിനഗര്‍ പോലീസ് എസ്എച്ച് ഒ.കെ ഷിജിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടന്നു വരികയാണ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം