വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലെയും പരാജയ കാരണങ്ങളാണ് പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് കാരണം.
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായിട്ടും പരിഹരിക്കാനാവാതെ നേതൃത്വം. മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ വൈക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ നേതാക്കള്‍ക്കെതിരേ പോസ്റ്റര്‍ പ്രചാരണം വരെ ഉണ്ടായി.
തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ നേതാക്കള്‍ക്കെതിരെ പതിച്ച പോസ്റ്ററുകള്‍ രാത്രി തന്നെ നീക്കം ചെയ്തിരുന്നു. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലെയും പരാജയ കാരണങ്ങളാണ് പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് കാരണം. പരാജയങ്ങള്‍ക്ക് കാരണക്കാര്‍ അതാത് പ്രദേശങ്ങളിലെ സിപിഎം നേതാക്കളാണെന്നതാണ് ഏറ്റവും വലിയ വിവാദം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഹരികുമാര്‍ എടുക്കുന്ന താന്‍പ്രമാണിത്തമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. പി.കെ. ഹരികുമാറിന്റെ നിലപാടാണ് വൈക്കം മുനിസിപ്പാലിറ്റിയിലെ ദയനീയ പരാജയത്തിന് കാരണമെന്ന ആരോപണം ശക്തമാണ്.
ദളിത് നേതാവും മുന്‍ വൈസ് ചെയര്‍പേഴ്സണുമായിരുന്ന എ.സി. മണിയമ്മയ്ക്ക് സീറ്റ് നിഷേധിക്കുക വഴി വൈക്കം മുനിസിപ്പാലിറ്റിയില്‍ ആദ്യമായി ഒരു ദളിത് സിപിഎം നേതാവ് മുനിസിപ്പല്‍ ചെയര്പേഴ്സന് ആകുന്നതിനുള്ള അവസരം പി.കെ. ഹരികുമാര്‍ നിഷേധിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പിന്നീട് റിബലായി മത്സരിച്ച എ.സി.മണിയമ്മ വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയും ഔദ്യോഗിക സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഒറ്റയില്‍ പി.കൃഷ്ണപിള്ളയുടെ ചെറുമകനും ഡിവൈഎഫ്ഐ നേതാവുമായ ബാബുജിയെ സിപിഎം എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ തലക്കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വിജയിച്ച മണിയമ്മയും സിപിഎമ്മിന്റെ സൈബര്‍ ആക്രമണത്തിന് ഇരയായി. ഇതു സംബന്ധിച്ച് മണിയമ്മ വൈക്കം ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു.
തലയാഴം പഞ്ചായത്ത് മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ ഏതാനും മുന്‍ എസ്എഫഐ പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണെന്നതാണ് മറ്റൊരു ആരോപണം. ഇവരില്‍ പലരും ഇപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ പോലുമല്ലെന്ന് മറുപക്ഷം ആരോപിക്കുന്നു. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും ഏരിയ സെക്രട്ടറിയെയും ഈ സംഘം തങ്ങളുടെ ചൊല്‍പ്പടിയിലാക്കിയെന്നും ആരോപണം ഉണ്ട്. സംഘത്തിന്റെ നോമിനിയായിരുന്ന വി.ആര്.ബിനുവിനെ സ്ഥാനാര്ത്ഥിയാക്കാതിരുന്നതിനെ തുടര്‍ന്നാണ് ആ വാര്‍ഡില്‍ മത്സരിച്ച പാര്‍ട്ടി ഏരിയ കമ്മറ്റിയംഗം ഇ.കെ.ശശിയെ ദയനീയമായി പരാജയപ്പെടുത്തിയത്.
സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന് ഏരിയാ കമ്മിറ്റിയംഗങ്ങളായ ഇ.കെ. ശശി, പുഷ്കരന്, രൂപേഷ് എന്നിവരെ പുറത്താക്കിയതായാണ് സൂചന. ഇവര്‍ ആരോഗ്യപ്രശ്നം പറഞ്ഞ് അവധിയിലാണെന്ന് പറയപ്പെടുന്നു. വിഭാഗീയത രൂക്ഷമായ വൈക്കത്ത് നിയമസഭ തെരഞ്ഞടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്ത്തകന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഏഴരപ്പൊന്നാനയുടെ നാട്ടില്‍ ഉത്സവമേളം; ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തിന് 14ന് കൊടിയേറും; പ്രവേശനം പാസുമൂലം; കര്‍ശന നിയന്ത്രണങ്ങള്‍
കോട്ടയത്ത് കർഷകരുടെ പ്രതിഷേധം; നെല്ല് സംഭരണത്തില്‍ അധിക കിഴിവ് വേണം, കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്തിയ പരിഗണന നല്കി എന്‍ഡിഎ
പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ രക്ഷകര്‍: ഷാജുമോന്‍ വട്ടേക്കാട്
സിഎംഎസ് കോളജിലെ വൃക്ഷവൈവിധ്യം ഇനി ക്യൂആര്‍ കോഡില്‍
പുതുപ്പള്ളിയില്‍ കുത്തക തകര്‍ക്കാന്‍ എന്‍ഡിഎ