×
login
പോലീസിന് വീഴ്ചയില്ലെന്ന് ജില്ലാ പോലീസ് മേധാവി; ഷാന്‍ കഞ്ചാവു കേസിലെ പ്രതിയെന്ന് എസ്പി

നഗര പരിധിയിലെ മാങ്ങാനത്തെ വിജനമായ സ്ഥലത്ത് വച്ചാണ് ഷാനിനെ മര്‍ദ്ദിച്ചു കൊന്നത്. ജോമോനെതിരെ 15 കേസുകളും മറ്റ് പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.

കൊലപാതകം നടന്ന സ്ഥലത്ത് പ്രതി ജോമോനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍

കോട്ടയം: കോട്ടയത്തെ ഷാന്‍ കൊലപാതകക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാനിനെ കാണാനില്ലെന്ന് പരാതി ലഭിച്ചയുടന്‍ തന്നെ കണ്ടെത്താനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു. പോലീസിനെതിരായ വിമര്‍ശനം ശരിയല്ല. അഞ്ച് പ്രതികളാണുള്ളത്.  

കൊല്ലപ്പെട്ട ഷാന്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്നും പാലക്കാട് വച്ച് 30 കിലോ കഞ്ചാവ് കടത്തിയതിന് ഷാനിനെ പിടികൂടിയിരുന്നതായും അവര്‍ പറഞ്ഞു. ജോമോന്റെ സുഹൃത്തായ രണ്ടാം പ്രതി പുല്‍ച്ചാടി ലുധീഷിനെ ഷാനിന്റെ കൂട്ടുകാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യത്തിന് ഷാന്‍ കമന്റിട്ടതാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറയുന്നു. ഇതിനു പക തീര്‍ക്കാന്‍ ഷാനിനെ കൊല്ലണമെന്ന പദ്ധതിയിട്ടാണ് സംഘം ഷാനിനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയത്.

നഗര പരിധിയിലെ മാങ്ങാനത്തെ വിജനമായ സ്ഥലത്ത് വച്ചാണ് ഷാനിനെ മര്‍ദ്ദിച്ചു കൊന്നത്. ജോമോനെതിരെ 15 കേസുകളും മറ്റ് പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.  


മണര്‍കാട് സ്വദേശി പുല്‍ച്ചാടി ലുധീഷിന്റെ ഗുണ്ടാ സംഘത്തിലെ അംഗമാണ് പ്രതിയായ ജോമോന്‍. കൊല്ലപ്പെട്ട ഷാന്‍ബാബു ജോമോന്റെ ഉറ്റ സുഹൃത്തായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ലുധീഷിനെ തൃശൂരില്‍വച്ച് സൂര്യനും സംഘവും മര്‍ദിച്ചിരുന്നു. പ്രതികാരത്തിന് ഒരുങ്ങുന്നതിനിടെ ലുധീഷും ജോമോനും പോലീസിന്റെ പിടിയിലായി. ഇവരെ പോലീസ് കാപ്പ ചുമത്തി നാടുകടത്തി. ഒറ്റാണ് പോലീസ് പിടികൂടാന്‍ കാരണമെന്ന് വിശ്വസിച്ച ജോമോന്‍ ഒറ്റിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സൂര്യനോടൊപ്പമുള്ള ഷാനിന്റെ ചിത്രം പുറത്തുവന്നത്.

 

 

 

  comment

  LATEST NEWS


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


  'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


  ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.