×
login
കോട്ടയം വാഴൂരില്‍ പുലര്‍ച്ചെ ഉണ്ടായകാറ്റില്‍ കനത്ത നാശനഷ്ടം,വീടുകളും, വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു

പോസ്റ്റുകള്‍ ഒടിഞ്ഞുവീണതിനെത്തുടര്‍ന്ന് സ്ഥലത്ത് പൂര്‍ണ്ണമായി വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വാഴൂര്‍ എസ്.വി.ആര്‍ എന്‍.എസ്.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് അടുത്തുളള ഗ്രൗണ്ടില്‍ വീണു.

വാഴൂര്‍ എസ്.വി.ആര്‍ എന്‍.എസ്.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് ഗ്രൗണ്ടില്‍ വീണനിലയില്‍

വാഴൂര്‍: കോട്ടയം വാഴൂരില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടം. വാഴൂര്‍ പഞ്ചായത്തിലെ കീച്ചേരിപ്പടി, രണ്ടാം മൈല്‍, മയിലാടുംപാറ, മരാംകുന്ന്, ഉളളായം, ചാമംപതാല്‍ കുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ കാറ്റ് ഉണ്ടായ്ത്.ധാരാളം വീടുകള്‍ക്കും, വൈദ്യുതി പോസ്റ്റ്, വാഹനങ്ങള്‍ എന്നിവയക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

പോസ്റ്റുകള്‍ ഒടിഞ്ഞുവീണതിനെത്തുടര്‍ന്ന് സ്ഥലത്ത് പൂര്‍ണ്ണമായി വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വാഴൂര്‍ എസ്.വി.ആര്‍ എന്‍.എസ്.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് അടുത്തുളള ഗ്രൗണ്ടില്‍ വീണു.


മരങ്ങള്‍ കടപുഴകി വീണതിനാല്‍ വാഹനഗതാഗതം തടസപ്പെട്ടിരുന്നു. പാമ്പാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് റോഡില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.കനത്ത കാറ്റില്‍ റബര്‍ മരങ്ങള്‍ കടപുഴകി വീണു. വന്‍കൃഷിനാശവും ഉണ്ടായി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.