×
login
സുകൃതം സേവാനിലയത്തിന്റെ വാഴപ്പള്ളിയിലുള്ള മന്ദിരത്തിന്‍റെ ഉദ്ഘാടനം 20ന്

20ന് രാവിലെ 10.30ന് ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും.

ചങ്ങനാശ്ശേരി: സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നതും മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിലുള്ള പുരുഷന്‍മാരെ സംരക്ഷിക്കുന്ന സുകൃതം സേവാ നിലയത്തിന്റെ വാഴപ്പള്ളി മഞ്ചാടിക്കരയിലുള്ള  മന്ദിരത്തിന്റെ ഉദ്ഘാടനം 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2012ല്‍ ഇത്തിത്താനത്ത് 2 പേരുമായാണ് പ്രവര്‍ത്തനം തുടങ്ങിയത്.  പിന്നീട് വെങ്കോട്ടയില്‍ പ്രവര്‍ത്തനം തുടര്‍ന്നു.  2014 മുതല്‍ പുഴവാത് ലക്ഷ്മീപുരം കൊട്ടാരത്തിനു സമീപം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.  

സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറ്റൊരു സേവന മേഖലയാണ് ഓട്ടിസം, സെറിബ്രല്‍പൗള്‍സി, ഡൗണ്‍ സിന്‍ഡ്രം, പഠന വൈകല്യം സംസാരഭാഷ ന്യൂനതകള്‍ തുടങ്ങിയ വൈകല്യങ്ങള്‍ നേരിടുന്നകുട്ടികള്‍ക്കായി ശ്രീ (സുകൃതം റിഹാബ് ഇന്‍സ്റ്റിറ്റിയൂഷന്‍ )യുടെപ്രവര്‍ത്തനം. മാനസ്സിക വെല്ലുവിളി നേരിടുന്ന പത്തോളം പേരെ നിലവില്‍ സംരക്ഷിച്ചു വരുന്നു.  

പുതിയ കെട്ടിടത്തില്‍ 50 പേരെ സംരക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കെയര്‍ടേക്കറുമാര്‍ക്ക് പുറമേ സൈക്കോളജിസ്റ്റ്, നേഴ്‌സ്, വെക്കേഷണല്‍ ട്രെയിനര്‍ എന്നിവരുടെ ദൈനംദിന പരിചരണ പരിശീലനങ്ങളും യോഗ, മ്യൂസിക്ക് തെറാപ്പി, കായിക ക്ഷമത കേന്ദ്രം, തൊഴില്‍ പരിശീലനം എന്നിവയും നടക്കുന്നു.  

20ന് രാവിലെ 10.30ന് ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും.  ലൂക്കോസ് കെ ചാക്കോ അദ്ധ്യക്ഷനാകും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  

മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സേവാ സന്ദേശം നല്‍കും. ശ്രീയുടെ ( സുകൃതം റീഹാബ് ഇന്‍സ്റ്റിറ്റിയൂഷന്‍)  ഉദ്ഘാടനം  അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വ്വഹിക്കും.  

ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നഗരസഭാ അദ്ധ്യക്ഷ സന്ധ്യാ മനോജ് നിര്‍വ്വഹിക്കും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സിന്റെ താക്കോല്‍ദാനം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എജിഎം പി.എന്‍. സമ്പത്ത് കുമാര്‍ നിര്‍വ്വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ പി.കെ. രാജപ്പന്‍, സ്വാഗത സംഘാദ്ധ്യക്ഷന്‍ ലൂക്കോസ് കെ ചാക്കോ, സേവനിലയം പ്രസിഡന്റ് ഡോ. ആര്‍.വി.നായര്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി  ഒ.ആര്‍. ഹരിദാസ്, എം.പി.രവി, ജി. ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.