login
ബസുകൾ അണുവിമുക്തമാക്കിയില്ല; വൈക്കത്ത് നഗരസഭയും ഫയർഫോഴ്സും തമ്മിൽ തർക്കം, വിവാദമായതോടെ നഗരസഭ ബസുകൾ അണുവിമുക്തമാക്കി

ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തിയ പ്രവാസികളെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെത്തിക്കാനാണ് രണ്ട് ബസുകൾ വിട്ടു നൽകിയത്. ബുധനാഴ്ച രാവിലെ ബസുകൾ ഡിപ്പോയിൽ തിരിച്ചെത്തി. അണു നശീകരണം നടത്തിയ ശേഷം മാത്രമെ ബസുകൾ തുടർന്ന് ഉപയോഗിക്കാവൂ എന്നാണ് നിർദേശം.

കോട്ടയം: വൈക്കത്ത്  കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കുന്നതിനെ ചൊല്ലി നഗരസഭയും ഫയർഫോഴ്സും തമ്മിൽ തർക്കം. പ്രവാസികളെ വീട്ടിലാക്കി  ഡിപ്പോയിൽ മടങ്ങിയെത്തിയ രണ്ട് ബസുകൾ അണുവിമുക്തമാക്കിയില്ല.   വാർത്ത പുറത്തുവന്നതിന്  പിന്നാലെ നഗരസഭ ജീവനക്കാരെത്തി ബസുകൾ അണുവിമുക്തമാക്കി.  

ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തിയ പ്രവാസികളെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെത്തിക്കാനാണ് രണ്ട് ബസുകൾ വിട്ടു നൽകിയത്. ബുധനാഴ്ച രാവിലെ ബസുകൾ ഡിപ്പോയിൽ തിരിച്ചെത്തി. അണു നശീകരണം നടത്തിയ ശേഷം മാത്രമെ ബസുകൾ തുടർന്ന് ഉപയോഗിക്കാവൂ എന്നാണ് നിർദേശം. ഫയർഫോഴ്സിനെ ബന്ധപ്പെട്ടപ്പോൾ അണുനശീകരണം അവരുടെ ജോലില്ലെന്നായിരുന്നു മറുപടി. ക്വാറൻ്റീൻ കേന്ദ്രങ്ങളെ അണുവിമുക്തമാക്കുക മാത്രമാണ് ജോലിയെന്ന് നഗരസഭയും  വാദിച്ചു. ബസിൽ യാത്ര ചെയ്തവരുടെ കയ്യുറകളും മാസ്ക്കുകളുമായി മുപ്പത് മണിക്കൂറാണ് ഡിപ്പോയിൽ കിടന്നത്. ആശങ്കയിലായ ജീവനക്കാർ ജില്ലാ കലക്ടറുടെ സഹായവും തേടി.

സംഭവം വിവാദമായതോടെ നഗരസഭ ഉത്തരവാദിത്വം ഏറ്റെടുത്തു. ജീവനക്കാരെ അയച്ച്  ബസുകൾ അണുവിമുക്തമാക്കി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് തർക്കത്തെ തുടർന്ന് വൈക്കത്ത് അണുനശീകരണം വൈകുന്നത്. കഴിഞ്ഞ തവണ ബസ് ഫയർഫോഴ്സ് ഓഫിസിൽ എത്തിച്ചായിരുന്നു അണുനശീകരണം. 

  comment

  LATEST NEWS


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.