login
സി.കെ.ആശ എംഎല്‍എ നേരിട്ട് പ്രചരണം നടത്തിയ വാര്‍ഡുകളില്‍ സിപിഐ മൂന്നാമത്

നഗരസഭയില്‍ സിപിഐ സ്ഥാനാത്ഥികള്‍ മത്സരിച്ച 10 വാര്‍ഡുകളിലും സി.കെ.ആശ എംഎല്‍എ പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് മാത്രമെ വിജയിക്കാന്‍ കഴിഞ്ഞത്.

വൈക്കം: തദ്ദേശ തിരഞ്ഞടുപ്പില്‍ വൈക്കം എംഎല്‍എ സി.കെ. ആശ നേരിട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കിയ വാര്‍ഡുകളിലെ സിപിഐയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. നഗരസഭയിലെ 12 വാര്‍ഡിലെ സ്ഥാനാത്ഥി ഉള്‍പ്പെടെയുള്ളവര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സിപിഐയ്ക്ക് പ്രതാപമുണ്ടായിരുന്ന വൈക്കം നഗരസഭയില്‍ ബിജെപിയുടെ പിറകിലിരിക്കേണ്ട ഗതികേടിലാണ്.  

നഗരസഭയില്‍ സിപിഐ സ്ഥാനാത്ഥികള്‍  മത്സരിച്ച 10 വാര്‍ഡുകളിലും സി.കെ.ആശ എംഎല്‍എ പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് മാത്രമെ വിജയിക്കാന്‍ കഴിഞ്ഞത്. സിപിഐയുടെ മുന്‍ ചെയര്‍മാന്റെ വാര്‍ഡില്‍ ബിജെപിയുടെ വിജയവും സിപിഐ ഞെട്ടിച്ചു. എന്‍ഡിഎയുടെ ഗിരിജാകുമാരി 47 ശതമാനം വോട്ടും നേടി. നഗരസഭയിലെ  പട്ടികജാതി സംവരണ വാര്‍ഡായ ഏഴില്‍  ബിജെപിയുടെ ലേഖ അശോകന്‍ വിജയിച്ചു. 11 വാര്‍ഡില്‍  സിറ്റ് നിഷേധിച്ച സിപിഎം വനിതാ നേതാവ് എ.സി.മണിയമ്മ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിച്ചു വിജയിച്ചത്  സിപിഎമ്മിന് തിരിച്ചടിയായി. ഇവിടെ രണ്ടാം സ്ഥാനം ബിജെപിക്കാണ്. മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.ഹരിദാസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.  

ചെമ്പ് പഞ്ചായത്തില്‍ അഞ്ച് സീറ്റുകളിലാണ് മത്സരിച്ചത്. ഒരു സീറ്റില്‍ പോലും വിജയിച്ചില്ല. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് പ്രസിഡന്റ് വരെ തോറ്റു. തലയാഴത്തും, വെച്ചൂരിലും, ഉദയനാപുരത്തും പാര്‍ട്ടിയെ ജനങ്ങള്‍ കൈവിട്ടു. ഉദയനാപുരത്ത് ആറ് സീറ്റില്‍ മത്സരിച്ചിട്ട് മൂന്ന് എണ്ണം കിട്ടി. തലയാഴത്തും വെച്ചൂരിലും അഞ്ച് വീതം സീറ്റുകളിലാണ് മത്സരിച്ചത്. ഇവിടെ ഒരോ സീറ്റിലേക്ക് ഒതുങ്ങി. ഉദയനാപുരത്ത് പാര്‍ട്ടിയുടെ പ്രമുഖന്‍ സാബു പി.മണലൊടി തോറ്റത് വലിയ ആഘാതമായി. 

ഇവിടെ ആറ് സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്ത് മാത്രമാണ് വിജയിക്കാനായത്. മറവന്‍തുരുത്തില്‍ അഞ്ച് സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ട് സീറ്റിലാണ് വിജയിച്ചത്.  തലയോലപ്പറമ്പില്‍ നാല് സീറ്റില്‍ മത്സരിച്ച് രണ്ടെണ്ണത്തില്‍ വിജയിച്ചു. ടിവി പുരത്ത് അഞ്ച് സീറ്റില്‍ മത്സരിച്ച് അഞ്ചും നേടാനായി. വെള്ളൂരില്‍ നാല് സീറ്റില്‍ മത്സരിച്ച് മൂന്നെണ്ണത്തില്‍ വിജയിച്ചു. ഇവിടെ ഒരു സീറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്.

    comment

    LATEST NEWS


    കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


    20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.