നാലുതവണ ചാക്കില്‍ നിന്ന് ചാടിപ്പോയ പാമ്പിനെ അഞ്ചാംതവണ ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്.വലതുകാലിലാണ് കടി ഏറ്റത്. ഇതോടെ പാമ്പ് വീണ്ടും കല്ലിനടിയില്‍ ഒളിച്ചു.
കോട്ടയം: വാവാ സുരേഷിന് പാമ്പ് കടിയേറ്റ കുറിച്ചിയുടെ വടക്കൻ മേഖലയില്‍ പാമ്പുകളുടെ ഭീഷണി കൂടിവരുകിയാണെന്ന് നാട്ടുകാർ. വെളളപ്പൊക്ക ഭീഷണി നേരിടുന്ന ഇവിടെ മീന്‍ പിടിക്കാനുളള വലയിലും മറ്റും പാമ്പുകള്‍ കുടുങ്ങുന്നത് സര്‍വ്വ സാധാരണയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മൂര്‍ഖന്‍ പാമ്പുകളാണ് കൂടുതലായി കാണുന്നത്. വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വരുന്ന സമയത്ത് രണ്ട് പാമ്പുകള്‍ പരിസരത്ത് ഉണ്ടായിരുന്നു. ഒരാഴ്ച്ചയായി പാമ്പുകള്‍ പരിസരത്ത് ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശ്ശേരിയില്‍ വാണിയപ്പുരയ്ക്കല്‍ വി.ജെ നിജുമോന്റെ വീട്ടുവളപ്പിലാണ് പാമ്പിനെ കണ്ടത്. കരിങ്കല്‍ കൂട്ടത്തിനിടയില്‍ കണ്ട പാമ്പിനെ വാവസുരേഷ് എത്താന്‍ താമസിച്ചതിനാല്‍ വീട്ടുകാര്‍ പടിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല.
വാവ സുരേഷ് എത്തി നാട്ടുകാരുടെ സഹായത്തോടെ കല്ലുകള്‍ മാറ്റി പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ പിടികൂടി. നാലുതവണ ചാക്കില്‍ നിന്ന് ചാടിപ്പോയ പാമ്പിനെ അഞ്ചാംതവണ ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്.വലതുകാലിലാണ് കടി ഏറ്റത്. ഇതോടെ പാമ്പ് വീണ്ടും കല്ലിനടിയില്‍ ഒളിച്ചു. കടിയേറ്റത് വകവെക്കാതെ വാവ സുരേഷ് വീണ്ടും പാമ്പിനെപിടികൂടി കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി കാറില്‍ വെച്ചു. സ്വയം പ്രഥമ ശുശ്രഷ ചെയ്തു.
കാല് കടിയേറ്റ ഭാഗം വെളളം ഒഴിച്ച് കഴുകി , തുണികൊണ്ട് കെട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അവശനായി. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. വാവ സുരേഷിനെ പാമ്പ് കടിക്കുന്നത് കണ്ട് നാട്ടുകാരന് ബോധംകെട്ടു വീണു. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പിനെ കണ്ടത്തുന്നതിനുളള ആപ്പ് ആയ സര്‍പ്പ(sarpa) എല്ലാ ജില്ലകളിലും ഉണ്ട് .പാമ്പിനെ കണ്ടത്തുകയാണെങ്കില്‍ വിവരം വനം വകുപ്പിന്റെ ആപ്പില്‍ നല്‍കാവുന്നതാണ്.
വിവരം ലഭിച്ച ഉടന്‍ റസ്ക്യൂടീം എത്തി പാമ്പിനെപ്പിടിച്ച് ഉള്‍വനത്തില്‍ കൊണ്ടുവിടും. ജില്ലയില്‍ 43 ഓളം പേര് പാമ്പ് പിടുത്തത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.വിവരങ്ങള്‍ക്ക് :8943249386
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം