×
login
കൂരിരുട്ടില്‍ ചങ്ങനാശ്ശേരി നഗരം, അഞ്ചു വിളക്കും മിഴിയടഞ്ഞുതന്നെ

എല്ലാ ദിവസവും അറ്റകുറ്റ പണികള്‍ക്കായി സമയം വൈദുതി മുടക്കുന്നത് പതിവാണ്. അതേസമയം ഉയര്‍ന്ന വാട്‌സ് ഉള്ള 100 ലൈറ്റുകള്‍ കെഎസ്ഇബിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇതു വരെ ലഭിച്ചില്ലന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഉത്സവ ലഹരിയില്‍ ആറാടുമ്പോള്‍ കൂരിരുട്ടിലൂടെ വേണം ജനങ്ങള്‍ ആഘോഷങ്ങള്‍ നടക്കുന്നിടത്ത് ചെന്നെത്താന്‍. കാവിലെ ചിറപ്പുത്സവവും, മെത്രാപൊലീത്തിന്‍ പള്ളിയിലെ  ക്രിസ്തുമസും, പഴയ പള്ളിയിലെ ചന്ദനക്കുടവും ഒരുപോലെ ആഘോഷിക്കുമ്പോള്‍ ചങ്ങനാശ്ശേരിയിലെ പല ജംഗഷനുകളും, പ്രധാന പാതകളിലുമാണ് വഴിവിളക്കുകള്‍ മാസങ്ങളായി മിഴിയടഞ്ഞിട്ട്. 

ഉത്സവങ്ങളും, പെരുന്നാളുകളും ആഘോഷങ്ങളുയിട്ടു പോലും വഴിവിളക്കുകള്‍ തെളിയിക്കാന്‍ യാതാരു നടപടിയുമില്ല. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. കടകള്‍ അടച്ചു കഴിഞ്ഞാല്‍ പ്രധാന ജംഗ്ഷനുകള്‍ പൂര്‍ണമായും ഇരുട്ടിലാണ്. ചങ്ങനാശ്ശേരിയിലെ പ്രസിദ്ധമായ അഞ്ചു വിളക്ക് മിഴിയടഞ്ഞു തന്നെ. ബോട്ടുജെട്ടിയും, പരിസരവും ഇരുട്ടില്‍ തന്നെ. മോഷണവും, പിടിച്ചുപറിയും കൂടുതലായി നടക്കാന്‍ സാധ്യതഉള്ള പ്രദേശങ്ങളില്‍ ആണ് വഴി വിളക്കുകള്‍ കണ്ണടച്ചിരിക്കുന്നത്. 

എല്ലാ ദിവസവും അറ്റകുറ്റ പണികള്‍ക്കായി സമയം വൈദുതി മുടക്കുന്നത് പതിവാണ്. അതേസമയം ഉയര്‍ന്ന വാട്‌സ് ഉള്ള 100 ലൈറ്റുകള്‍ കെഎസ്ഇബിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇതു വരെ ലഭിച്ചില്ലന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. അതുകൊണ്ടാണ് തെരുവ് വിളക്കുകള്‍  സ്ഥാപിക്കാന്‍ വൈകുന്നത്. ബൈപാസ് റോഡിലൂടെയുള്ള യാത്രയും വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ആക്ഷേപമുയരുന്നുണ്ട്. ഇവിടെ വാഹനങ്ങളുടെ വെളിച്ചത്തിലാണ് ആളുകള്‍ സഞ്ചരിക്കുന്നത്, ഇഴജന്തുക്കളുടെയും, തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണിവിടെ. ഇരുട്ടിന്റെ മറവില്‍ മാലിന്യം ബൈപ്പാസ് റോഡില്‍ തള്ളുന്നതും പതിവാണ്. കൂടാതെ സാമൂഹ്യ വിരുദ്ധരും, കഞ്ചാവ്, മദ്യപാനികളും വ്യാപകമായി വിലസുകയാണ്. പോലീസിന്റെ രാത്രികാല പരിശോധന കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമാണ്.


 തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നിലാവ് പദ്ധതി ഉദ്ദേശിച്ച ഫലം കണ്ടില്ല. സംസ്ഥാനത്തെ ലക്ഷക്കണക്കിന് പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി എല്‍ഇഡിയിലേക്ക് മാറ്റുന്നതോടൊപ്പം ഊര്‍ജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ്  പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്താകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉള്ളത്. അതില്‍ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. 

കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി രണ്ടു മാസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കുമെന്നാണ് പറഞ്ഞിരുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി സംസ്ഥാന വൈദ്യുതി ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് അവര്‍ എല്‍ഇഡി ബള്‍ബുകള്‍ വാങ്ങി പോസ്റ്റുകളില്‍ സ്ഥാപിക്കും.

 ലൈറ്റുകളുടെ പരിപാലനചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ആദ്യഘട്ടമായി 665 പഞ്ചായത്തുകളിലും 48 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ ആരംഭ ഘട്ടത്തില്‍ കാണിച്ച വേഗത പിന്നീട് ഉണ്ടായില്ല. തെരുവ് വിളക്കിനെ കുറിച്ച് കെഎസ്ഇബി അധികൃതരോട് ചോദിച്ചാല്‍ ബള്‍ബ് വാങ്ങിത്തന്നാല്‍ മാറ്റി സ്ഥാപിക്കാമെന്ന ഉത്തരമാണ്. കെഫ്ബി ബള്‍ബ് വാങ്ങിത്തരുന്നില്ലെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടത് 40647 എല്‍ഇഡി ബള്‍ബുകളാണ്. കെഎസ്ഇബി നല്‍കിയത് 14675 ബള്‍ബുകളാണ്. നഗരസഭകള്‍ 15114 ബള്‍ബുകള്‍ ആവശ്യപ്പെട്ടു. കിട്ടിയത് 5700 ബള്‍ബാണ്. ഗ്രാമപഞ്ചായത്തുകള്‍ 25533 ബള്‍ബകളാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് 8975 ബള്‍ബുകളും. രാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികള്‍ തെരുവ് വിളക്ക് പ്രശ്‌നത്തില്‍ ജനങ്ങളോട് മറുപടി പറഞ്ഞ് മടുത്തു.

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.