×
login
പാര്‍ക്കിങ് നടുറോഡില്‍; കുരുക്കഴിയാതെ മെഡിക്കല്‍ കോളജ് റോഡ്

മെഡിക്കല്‍ കോളജ് റോഡില്‍ കസ്തൂര്‍ബാ ജങ്ഷന്‍ മുതല്‍ കുരിശുകവല വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും അനധികൃത പാര്‍ക്കിങാണ്. നോ പാര്‍ക്കിങ് ബോര്‍ഡിനു സമീപത്തും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നു.

മെഡിക്കല്‍ കോളജ് റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതുമൂലമുണ്ടായ ഗതാഗതക്കുരുക്ക്

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിനു മുന്‍വശത്തുള്ള പ്രധാന റോഡില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാകുന്നു. വ്യാപാര സ്ഥാപനങ്ങളുടെ സമീപത്ത് റോഡിലേക്കിറക്കി സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വലിയ വാഹനങ്ങളുള്‍പ്പെടെ റോഡിലേക്ക് ഇറക്കിയിട്ടാണ് വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി ഇറക്കുന്നത്. മണിക്കൂറുകളാണ് ഇത്തരം വാഹനങ്ങള്‍ നടുറോഡില്‍ നിര്‍ത്തിയിടുന്നത്.  

മെഡിക്കല്‍ കോളജ് റോഡില്‍ കസ്തൂര്‍ബാ ജങ്ഷന്‍ മുതല്‍ കുരിശുകവല വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും അനധികൃത പാര്‍ക്കിങാണ്. നോ പാര്‍ക്കിങ് ബോര്‍ഡിനു സമീപത്തും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നു.


സ്വകാര്യ ബസ്സുകള്‍ ആശുപത്രി കവാടത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗത കുരുക്കിനു കാരണമാകുന്നുണ്ട്. രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുമൂലം മുന്നോട്ടുപോകാനാകാതെ റോഡില്‍ കുരുങ്ങിക്കിടക്കുന്നതും നിത്യസംഭവമാണ്. പാര്‍ക്കിങിന് ആവശ്യമായ സ്ഥലം കണ്ടെത്തി സൗകര്യം ഒരുക്കിയാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. നടപടി സ്വീകരിക്കേണ്ട ആര്‍പ്പൂക്കര പഞ്ചായത്തോ, കോട്ടയം നഗരസഭയോ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.

കുടമാളൂര്‍ രാധാകൃഷ്ണന്‍  

 

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.