×
login
വീര്യംകൂടിയ ലഹരിമരുന്നുമായി കുറുപ്പന്തറയിൽ രണ്ടു യുവാക്കൾ പിടിയിൽ, ഒരു ക്യാപ്‌സൂളിനു 4500 രൂപ വില വരുന്ന എംഡിഎംഎ പിടിച്ചെടുത്തു

8.91 ഗ്രാം തൂക്കം വരുന്ന 22 എം.ഡി.എം.എയും, 0.63 ഗ്രാം ഹാഷിഷും ,ആഢംബര കാറും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ക്യാപ്‌സൂളിനു 4500 രൂപ വില വരുന്ന മെത്തഡിൻ ഡയോക്‌സി മെത്താഫിൻ എന്ന എം.ഡി.എം.എയാണ് ലഹരിമാഫിയ സംഘം കേരളത്തിലേയ്ക്ക് എത്തിക്കുന്നത്.

കോട്ടയം :  വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി കുറുപ്പന്തറയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പാലാ തിടനാട് വില്ലേജിൽ ചെങ്ങഴ വീട്ടിൽ ബിനോയ് മകൻ ബെൻ ജോസ് ബിനോയ് (20), കാഞ്ഞിരപ്പള്ളി കപ്പാട് കരയിൽ തൈപ്പറമ്പ് വീട്ടിൽ മാനുവൽ മകൻ ജെർമിയ മാനുവൽ(21) എന്നിവരാണ് പിടിയിലായത്.  

 8.91 ഗ്രാം തൂക്കം വരുന്ന 22 എം.ഡി.എം.എയും, 0.63 ഗ്രാം ഹാഷിഷും ,ആഢംബര കാറും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ക്യാപ്‌സൂളിനു 4500 രൂപ വില വരുന്ന മെത്തഡിൻ ഡയോക്‌സി മെത്താഫിൻ എന്ന എം.ഡി.എം.എയാണ് ലഹരിമാഫിയ സംഘം കേരളത്തിലേയ്ക്ക് എത്തിക്കുന്നത്. വൻ തോതിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വിതരണം ചെയ്യാൻ എത്തിച്ച വീര്യം കൂടിയ ലഹരിമരുന്നാണ് എക്‌സൈസ് സംഘം പരിശോധനയിലൂടെ പിടിച്ചെടുത്തത്.


കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, തലയോലപ്പറമ്പ് മേഖലകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബംഗളൂരു മോഡലിൽ വീര്യം കൂടിയ ലഹരി മരുന്നുകൾ എത്തിക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി എക്‌സൈസ് ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ ലഹരിമാഫിയ സംഘം ആഡംബര കാറിൽ പ്രദേശത്തേയ്ക്ക് എത്തിയത്.

വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന്റെ മുന്നിൽ എത്തിയ കാർ തടഞ്ഞു നിർത്തി. തുടർന്നു നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്നും വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയും, ഹാഷിഷും കണ്ടെത്തുകയായിരുന്നു. പ്രതികളെ പിടികൂടിയ ശേഷം കടുത്തുരുത്തി റേഞ്ച് ആഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.