login
വൈക്കം മഹാദേവ ക്ഷേത്രത്തിന് 40 ലക്ഷം രൂപയുടെ നഷ്ടം, സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തത് നഷ്ടത്തിന്റെ ആക്കം കൂട്ടി

അഷ്ടമി സമയത്ത് മാത്രം ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ ലക്ഷങ്ങള്‍ വരുന്ന തുകയ്ക്ക് അറ്റകുറ്റപ്പണികള്‍ കരാര്‍ കൊടുക്കും. കാലാകാലങ്ങളായി ദേവസ്വം ബോര്‍ഡ് നടത്തുന്ന ഈ അഴിമതിയാണ് ഇത്തരത്തില്‍ ഉണ്ടായ നാശനഷ്ടത്തിന് വഴി തെളിച്ചതെന്നാണ് ഭക്തജനങ്ങള്‍ ആരോപിക്കുന്നത്.

വൈക്കം: ചുഴലിക്കാറ്റ് തകര്‍ത്ത വൈക്കം മഹാദേവ ക്ഷേത്രത്തിന് 40 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി  ദേവസ്വം ബോര്‍ഡ്.  ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങളായ തിടപ്പള്ളി, ബലിക്കല്‍പ്പുര, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍, കഞ്ഞിപ്പുര, ക്ഷേത്ര ഉപദേശക സമിതി ഓഫീസ്. ക്ഷേത്രകലാപീഠം എന്നിവയ്ക്കാണ് നാശനഷ്ടം സംഭവിച്ചത് .ഇവ എത്രയും വേഗം പുനര്‍നിര്‍മിക്കാന്‍ നടപടിയെടുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കാലാകാലങ്ങളായുള്ള അറ്റകുറ്റപ്പണികള്‍ നടത്താതിന്റെ ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് ഭക്തജന സംഘടനകള്‍ പറയുന്നത്.

അഷ്ടമി സമയത്ത് മാത്രം ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ ലക്ഷങ്ങള്‍ വരുന്ന തുകയ്ക്ക്  അറ്റകുറ്റപ്പണികള്‍ കരാര്‍ കൊടുക്കും. കാലാകാലങ്ങളായി ദേവസ്വം ബോര്‍ഡ് നടത്തുന്ന ഈ അഴിമതിയാണ് ഇത്തരത്തില്‍ ഉണ്ടായ നാശനഷ്ടത്തിന് വഴി തെളിച്ചതെന്നാണ് ഭക്തജനങ്ങള്‍ ആരോപിക്കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലെന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ  പൗരാണിക വസ്തുക്കള്‍ പലതും ജീര്‍ണ്ണാവസ്ഥയിലാണ് .ഓടില്‍ നിര്‍മിച്ച ചുറ്റമ്പലത്തിലെ വിളക്കുകള്‍ പലതും ചോര്‍ന്നൊലിച്ചിട്ടും ഇതുവരെ നന്നാക്കാന്‍ തയ്യാറായിട്ടില്ല.

വലിയകവലയിലെ  ക്ഷേത്രത്തിലെ പ്രധാന  അലങ്കാര ഗോപുരം കാറ്റത്ത് നാശം സംഭവിച്ചിരുന്നു. 40 വര്‍ഷം പഴക്കമുള്ള ഇത് ഒരിക്കല്‍ പോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. 

  comment

  LATEST NEWS


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.