login
സമൂഹിക അകലം പാലിക്കാം; മനുഷ്യസഹായമില്ലാതെ കൈകള്‍ അണുവിമുക്തമാക്കാന്‍ 'ക്രോനി'

ആളുകള്‍ അടുത്ത് ചെന്നാല്‍ സെന്‍സറിങ് ഉപയോഗിച്ച് ക്രോനി സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യും.

വൈക്കം: കൈകള്‍ അണുവിമുക്തമാക്കണോ? അതിന് 'ക്രോനി' ഒരുക്കമാണ്. ആരാണ് ക്രോനിയെന്നല്ലേ? ഒരു റോബോട്ട്. കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഈ റോബോട്ട്.

ആളുകള്‍ അടുത്ത് ചെന്നാല്‍ സെന്‍സറിങ് ഉപയോഗിച്ച് ക്രോനി സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യും. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ എത്തുന്ന വൈക്കം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ഉപയോഗിച്ചാണ് സാനിറ്റൈസര്‍ വിതരണം ചെയ്തിരുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് വൈക്കം സ്വദേശി പൊന്‍മനശ്ശേരിയില്‍ വീട്ടിലെ ഹരികൃഷ്ണന്‍ ഇത്തരത്തിലുള്ള റോബോട്ടിനെ നിര്‍മിച്ചത്.

എംബിഎ ബിരുദധാരിയായ ഹരികൃഷ്ണന്‍ നിലവില്‍ ബിഷ് ഓട്ടോമേഷന്‍ എന്ന സ്റ്റാര്‍ട്ട്അപ്പ് നടത്തുകയാണ്. സ്റ്റാര്‍ട്ട്അപ്പിലെ ആവശ്യങ്ങള്‍ക്ക് വാങ്ങിയ ഇലക്ട്രിക് ഉത്പന്നങ്ങളും മെറ്റല്‍ ഷീറ്റ്, പ്ലാസ്റ്റിക്, ഫൈബര്‍ എന്നിവയും ഉപയോഗിച്ചാണ് റോബോട്ട് നിര്‍മിച്ചത്. 14,000 രൂപ മുതല്‍മുടക്കില്‍ അഞ്ച് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ട് ലിറ്റര്‍ സാനിറ്റൈസര്‍ ഉള്‍ക്കൊള്ളാവുന്ന ടാങ്കും ഇതിലുണ്ട്. ഏകദേശം 1500 സ്പ്രേ ഇതില്‍ നിന്ന് ലഭിക്കും. കൊറോണയ്ക്കെതിരായ ബോധവത്കരണ സന്ദേശവും ക്രോനി നല്‍കുന്നു.  

മൂന്നു ദിവസം മുമ്പാണ് ക്രോനിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ചത്. ആളുകളില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്് ഹരികൃഷ്ണന്‍ പറഞ്ഞു. വൈക്കം താലൂക്ക് ആശുപത്രിയിലെ ഹെഡ് നഴ്സായി വിരമിച്ച രമയുടേയും ശിവന്റേയും മകനാണ് ഹരികൃഷ്ണന്‍.

 

  comment

  LATEST NEWS


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


  യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.