മജിസ്‌ട്രേറ്റ് പരീക്ഷ എഴുതാനും, ഉന്നതപഠനത്തിനും ആഗ്രഹിക്കുന്ന അനശ്വര ക്രിമിനല്‍ വക്കീല്‍ ആകാനാണ് താല്‍പര്യം. എന്നാല്‍ തന്റെ പൊറോട്ട അടിയും ഹോട്ടലിലെ സഹായവും നിര്‍ത്താന്‍ അനശ്വരയ്ക്ക് ഉദ്ദേശമില്ല
കാഞ്ഞിരപ്പളളി: അമ്മ നടത്തുന്ന ഹോട്ടലില്‍ പൊറോട്ട അടിച്ച് വൈറലായ നിയമ വിദ്യാര്‍ത്ഥി അനശ്വര ഹരി ഞായറാഴ്ച്ച അഭിഭാഷകയായി എന്റോള്‍ ചെയ്തു.പഠനത്തിനൊപ്പം ഹോട്ടലിലെ ജോലിയും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അനശ്വര.എറണാകുളത്ത് അഡ്വ. മനോജ് .വി. ജോര്‍ജിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം.മജിസ്‌ട്രേറ്റ് പരീക്ഷ എഴുതാനും, ഉന്നതപഠനത്തിനും ആഗ്രഹിക്കുന്ന അനശ്വര ക്രിമിനല്‍ വക്കീല്‍ ആകാനാണ് താല്‍പര്യം.
എന്നാല്‍ തന്റെ പൊറോട്ട അടിയും ഹോട്ടലിലെ സഹായവും നിര്‍ത്താന്‍ അനശ്വരയ്ക്ക് ഉദ്ദേശമില്ല.തിങ്കളാഴ്ച്ച രാവിലെയും പോറോട്ട അടിച്ചു.തൊടുപുഴ അല്‍ അസര്‍ കോളേജില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്.ഇരുപത് വര്‍ഷമായി കാഞ്ഞിരപ്പളളി-എരുമേലി റോഡില്‍ കുറുവാമുഴിയില്‍ വീടിനോട് ചേര്‍ന്ന് അമ്മ സുബി നടത്തിയിരുന്ന ചായക്കടയില്‍ പൊറോട്ട അടിച്ചാണ് അനശ്വര വാര്‍ത്തകളില്‍ നിറയുന്നത്.അഞ്ചാം ക്ലാസ് മുതല്‍ അനശ്വര പൊറോട്ട അടിയ്ക്കുന്നുണ്ട്. അമ്മയുടെ ചേച്ചി സതി കുട്ടപ്പന്‍ സഹായത്തിനും ഉണ്ട്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം