×
login
ഭാഗ്യദേവത തുണച്ചു; വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ തട്ടുകടക്കാരന്‍ ബാബുവിന്

നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു ബാബു.പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്.ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോള്‍ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുനതിനാല്‍ ടിക്കറ്റ് ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ നിക്ഷേപിച്ചു.

ഗാന്ധിനഗര്‍: കേരള സര്‍ക്കാറിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം തട്ടുകടക്കാരനു ലഭിച്ചു.മെഡിക്കല്‍ കോളേജിനു സമീപം കേരള ഹോട്ടലിനു മുന്‍വശത്ത് തട്ടുകട നടത്തുന്ന മല്ലപ്പള്ളി വായ്പൂര് കൊറ്റ മല മേല്‍പ്പുറത്ത് ബാബു (56) നെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്.

നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു ബാബു.പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്.ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോള്‍ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുനതിനാല്‍ ടിക്കറ്റ് ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ നിക്ഷേപിച്ചു.തുടര്‍ന്ന് മറ്റൊരു സീരിയലില്‍ ഇതേ നമ്പര്‍ ഉണ്ടായിരുന്നയാള്‍ വന്നു സമ്മാനം ഉണ്ടെന്നറിയിച്ചപ്പോഴാണ് ഉപേക്ഷിച്ച ടിക്കറ്റ് വീണ്ടും എടുത്തു നോക്കിയത്.


സമ്മാനം ലഭിച്ച ടിക്കറ്റ് മുടിയൂര്‍ക്കര കേരള ബാങ്കില്‍ ഏല്പിച്ചു. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് ബാബു.സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഏറെ നാളുകളായി മെഡിക്കല്‍ കോളേജ് പരിസരത്താണ് ഇദ്ദേഹം കഴിയുന്നത്. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും തട്ടുകട തുടരുമെന്നും ബാബു പറയുന്നു.

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.