×
login
പാലയില്‍ കോളേജ്‍ കെട്ടിടത്തിന്് മുകളില്‍ കയറി ആത്മഹത്യ ഭീഷണിമുഴക്കി യുവതികള്‍

ഇല്ലാത്ത സാമ്പത്തിക തിരിമറികളുടെ പേരില്‍ 14 വര്‍ഷം മുമ്പ് കോളേജില്‍ നിന്ന് മാതാവിനെ പിരിച്ചുവിട്ടു എന്നും, എന്നാല്‍ ആനുകൂല്യങ്ങള്‍ എല്ലാം മാനേജ്‌മെന്റ് നിഷേധിച്ചു എന്നുമാണ് ഇവരുടെ ആരോപണം.

പാലാ: അല്‍ഫോന്‍സാ കോളേജിന്റെ നാലുനില കെട്ടിടത്തിന്റെ മുകളില്‍ കയറി യുവതികള്‍  ആത്മഹത്യാ ഭീഷണി മുഴക്കിയത്.കോളേജിലെ ജീവനക്കാരിയായിരുന്ന ഇവരുടെ അമ്മയ്ക്ക് ആനുകൂല്യങ്ങള്‍ അധികൃതര്‍ തടഞ്ഞു വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യുവതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ നിലയുറപ്പിച്ചത്.തുടര്‍ന്ന് ഇവരെ അനുനയിപ്പിച്ച് കോളേജ് അധികൃതര്‍ താഴെയിറക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

 

ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു.ഇല്ലാത്ത സാമ്പത്തിക തിരിമറികളുടെ പേരില്‍ 14 വര്‍ഷം മുമ്പ് കോളേജില്‍ നിന്ന് മാതാവിനെ പിരിച്ചുവിട്ടു എന്നും, എന്നാല്‍ ആനുകൂല്യങ്ങള്‍ എല്ലാം മാനേജ്‌മെന്റ് നിഷേധിച്ചു എന്നുമാണ് ഇവരുടെ ആരോപണം.എന്നാല്‍ അമ്മയുടെ പേരില്‍ ഒരു കേസുപോലും കൊടുക്കുകയോ, അന്വേഷണം നടത്തുകയോ, സസ്‌പെന്‍ഷന്‍ നല്‍കുകയോ ചെയ്യാതെ 10 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കേയാണ് കോളേജ് പിരിച്ചു വിടല്‍ നടത്തിയത്.പലവട്ടം നീതിക്കായി ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യ ഭീഷണി നടത്തിയതെന്നും യുവതികള്‍ പറഞ്ഞു.  


 

 

 

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.