വൈക്കം കെ.എസ്.ആര്.ടി.സി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കൈക്കൂലി നൽകിയത്.
കോട്ടയം: വൈക്കം സർക്കാർ താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തലായാഴം സ്വദേശിനിയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയയ്ക്കായാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്.
വൈക്കം കെ.എസ്.ആര്.ടി.സി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കൈക്കൂലി നൽകിയത്. അയ്യായിരം രൂപയാണ് ഡോക്ടർ ചോദിച്ചതെങ്കിലും കൈവശമുണ്ടായിരുന്ന 2500 രൂപ നൽകുകയായിരുന്നു. പിറ്റേന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടര്‍ന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപ്പിച്ചപ്പോള്‍ ഒരു ഓപ്പറേഷന് കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെടുകായിയായിരുന്നു ഉണ്ടായത്. ഇതേ തുടര്‍ന്ന് രോഗിയുടെ ബന്ധു തലയാഴം സ്വദേശിനി വിജിലന്‍സ് ഡിവൈ.എസ്.പി വി. ജി. രവീന്ദ്രനാഥിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കിഴക്കന്‍ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്. ദാസ്, എന്നിവരുള്‍പ്പെട്ട വിജിലന്‍സ് സംഘമാണ് ഡോക്ടറെ പിടികൂടിയത്.
വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്കിയ ഫിനോഫ്തലിന്‍ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെ.എസ്.ആര്.ടി.സി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വച്ച് ഡോക്ടര്‍ കൈപ്പറ്റിയത്. ഈ തുക ഇയാളുടെ മേശ വലിപ്പില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തു. കൈക്കൂലി തുക ഉള്‍പ്പെടെ 15,540 രൂപ വിജിലന്‍സ് സംഘം ഇയാളുടെ മേശയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു.
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഏഴരപ്പൊന്നാനയുടെ നാട്ടില്‍ ഉത്സവമേളം; ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തിന് 14ന് കൊടിയേറും; പ്രവേശനം പാസുമൂലം; കര്‍ശന നിയന്ത്രണങ്ങള്‍
കോട്ടയത്ത് കർഷകരുടെ പ്രതിഷേധം; നെല്ല് സംഭരണത്തില്‍ അധിക കിഴിവ് വേണം, കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്തിയ പരിഗണന നല്കി എന്‍ഡിഎ
പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ രക്ഷകര്‍: ഷാജുമോന്‍ വട്ടേക്കാട്
സിഎംഎസ് കോളജിലെ വൃക്ഷവൈവിധ്യം ഇനി ക്യൂആര്‍ കോഡില്‍
പുതുപ്പള്ളിയില്‍ കുത്തക തകര്‍ക്കാന്‍ എന്‍ഡിഎ