×
login
ഷഹാനയെ ശരീരികവും, മനസികവുമായി സജാദ് പീഡിപ്പിച്ചിരുന്നു,ആത്മഹത്യപ്രേരണകുറ്റം ചുമത്തി കുറ്റപത്രം

ഡയറില്‍ താന്‍ ഭര്‍ത്താവില്‍ നിന്ന് പീഡനത്തിന് ഇരയായതായി വ്യക്തമായി ഷഹാന എഴുതിയിട്ടുണ്ട്.ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവില്‍ നിന്നുളള പീഡനമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് സജാദ് ആണെന്ന് പോലീന്റെ കുറ്റപത്രം.ആത്മഹത്യപ്രേരണകുറ്റം ഉള്‍പ്പെടെ ചുമത്തി അന്വേഷണ സംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഷഹാനയുടെ ഡയറിക്കുറിപ്പുകളുടെ അ്ടിസ്ഥാനത്തില്‍ സജാദിനെതിരെ ആത്മഹത്യ പ്രേരമണകുറ്റം ചുമത്തി കേസ് എടുത്തു.ഷഹാനയെ സജാദ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. കൂടാതെ സജാദിന്റെ ലഹരി ഉപയോഗവും ആത്മഹത്യക്ക് കാരണമായി.മരണദിവസം രാവിലെയും ഷഹാനയെ ഭര്‍ത്താവ് പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

 


ഡയറില്‍ താന്‍ ഭര്‍ത്താവില്‍ നിന്ന് പീഡനത്തിന് ഇരയായതായി വ്യക്തമായി ഷഹാന എഴുതിയിട്ടുണ്ട്.ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവില്‍ നിന്നുളള പീഡനമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.180 പേജോളം വരുന്ന ഡയറില്‍ 81 പേജ് ഷഹാന നേരിട്ട പീഡനങ്ങള്‍ വിവരിച്ചുകൊണ്ടായിരുന്നു.ഷഹാനയുടെ മൊബൈലും മറ്റും പോലീസ് ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.പറമ്പില്‍ ബസാറിന് സമീപം ഗള്‍ഫ് ബസാറില്‍ ഭര്‍ത്താവ് സജാദിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ മെയ് 13ന് ഷഹാനയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.കൊലപാതകമാണെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ സജാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.