×
login
സ്വത്ത് തര്‍ക്കം: ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പനോട കിഴക്കരകാട്ട് ഷിജോ എന്ന ഉണ്ണി (35) ആണ് മരിച്ചത്

പേരാമ്പ്ര: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പനോട  കിഴക്കരകാട്ട് ഷിജോ  എന്ന ഉണ്ണി (35) ആണ് മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ഷിജോയുടെ അതിര്‍ത്തിയിലൂടെ ജെസിബി ഉപയോഗിച്ച് റോഡ് വെട്ടുന്നത് തടയാന്‍ ചെന്നപ്പോള്‍ ബന്ധു കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 

കുത്തേറ്റ ഉടനെ ഉണ്ണിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തു അന്വേഷിക്കുന്നു. അച്ഛനും അമ്മയും ഭാര്യയും പിഞ്ചുകുഞ്ഞു മടങ്ങുന്ന കുടുബത്തിന്റെ ഏക അത്താണിയാണ് ഉണ്ണിയുടെ മരണത്തോടെ കുടുംബത്തിന് നഷ്ടമായത്. അച്ഛന്‍ തോമസ് (തങ്കച്ചന്‍). അമ്മ: മോളി. ഭാര്യ: ബിസിന. മകന്‍: ഡാറൂണ്‍. സഹോദരന്‍: ഫാദര്‍ അഗസ്റ്റില്‍.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.