ഇന്ന് രാവിലെ മുതല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ആളുകള്‍ കൂടുതലായി എത്തിയതോടെ ഇവിടുത്തെ സ്ഥിരം ഏജന്റുമാര്‍ക്ക് അനധികൃതമായി മദ്യം നല്‍കാനുള്ള അധികൃതരുടെ നീക്കമാണ് വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമായത്. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ ബീവറേജസ് ഔട്ട്ലെറ്റില് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇവിടെ അത്തരത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല
പേരാമ്പ്ര (കോഴിക്കോട്): എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നാട്ടില്‍ മദ്യം വാങ്ങാനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളി. പേരാമ്പ്ര ടൗണില്‍ മാര്‍ക്കറ്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിലാണ് മദ്യം വാങ്ങാന്‍ എത്തിയവര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. ഇന്ന് വൈകീട്ടാണ് സംഭവം. തിരക്കിനെ തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. എഎസ്ഐ കെ. രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ഇന്ന് രാവിലെ മുതല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ആളുകള്‍ കൂടുതലായി എത്തിയതോടെ ഇവിടുത്തെ സ്ഥിരം ഏജന്റുമാര്‍ക്ക് അനധികൃതമായി മദ്യം നല്‍കാനുള്ള അധികൃതരുടെ നീക്കമാണ് വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമായത്. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ ബീവറേജസ് ഔട്ട്ലെറ്റില് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇവിടെ അത്തരത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ മദ്യ വില്പന നടക്കുന്നത്. ഒരേ സമയം നൂറുകണക്കിന് ആളുകള്‍ ക്യൂവില്‍ ഉണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബീവറേജസ് അധികാരികള്‍ തയ്യാറായില്ല. ഒരു മീറ്റര്‍ അകലം പാലിച്ച് മാത്രമേ ക്യൂ പാടുള്ളൂ എന്ന സര്‍ക്കാരിന്റെയും ആേരാഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശം തള്ളിയാണ് അധികൃതര്‍ മദ്യ വില്പന നടത്തി കൊണ്ടിരിക്കുന്നത്.
മദ്യവില്പനയുടെയും കയ്യാങ്കളിയുടെയും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനു നേരെ ബീവറേജസ് മാനേജര്‍ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ബീവറേജസ് ഔട്ട്ലെറ്റുകള് അടച്ചിടണമെന്ന് എല്ലാ മേഖലകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് എക്സൈസ് വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ മദ്യം വാങ്ങാന്‍ എത്തിയവര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
അവര്‍ക്ക് സംവാദത്തെ ഭയമാണ്
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു
മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തി; ഐസക് ന്യൂട്ടന് എക്സൈസ് പിടിയില്‍; 40 കുപ്പി മദ്യം പിടിച്ചെടുത്തു
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയില്‍
കോഴിക്കോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ക്യാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.