×
login
സിപിഎം പരാക്രമം സ്ത്രീകളോടും; ബിജെപി പ്രവര്‍ത്തകയെ നടു റോഡില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു; അക്രമത്തെ കയ്യുംകെട്ടി നോക്കിയിരിക്കാനാകില്ലെന്ന് ബിജെപി

അക്രമികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണം. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തെ കയ്യുംകെട്ടി നോക്കിയിരിക്കാനാകില്ലെന്നും സജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകയെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബേപ്പൂര്‍ ഗോതീശ്വരം കിഴക്കേടത്ത് റിജേഷിന്റെ ഭാര്യ ദീപ്തിയ്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ബിസി റോഡില്‍ വെച്ചാണ് ദീപ്തിക്ക് നേരെ അക്രമമുണ്ടായത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ മര്‍ദ്ദിക്കുകയായിരുന്നു. അവശയായ ദീപ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സിപിഎം ആഹ്ലാദപ്രകടനം ഇവരുടെ വീടിന് മുന്നിലൂടെ കടന്നു പോകുന്നതിനിടെ ദീപ്തിക്ക് നേരെ ഭീഷണിമുഴക്കിയിരുന്നു.  

അക്രമികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണം. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തെ കയ്യുംകെട്ടി നോക്കിയിരിക്കാനാകില്ലെന്നും സജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് എന്നിവര്‍ ദീപ്തിയെ സന്ദര്‍ശിച്ചു.

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.