×
login
കാലിക്കറ്റ് വിസി നിയമനം: യുജിസി‍ ചട്ടങ്ങള്‍ അവഗണിക്കാന്‍ സിപിഎം സമ്മര്‍ദ്ദം

സംഘപരിവാര്‍ വിസി വേണ്ട എന്ന വിചിത്രവാദവുമായാണ് ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധം നടന്നത്. മുസ്ലിം തീവ്രവാദ സംഘടനകളുടെയും സിപിഎമ്മിന്റെയും രഹസ്യ അജണ്ടയാണ് ഇതോടെ പുറത്തായത്. ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മുമ്പുതന്നെ ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധവുമായി രംഗത്തെത്തിയത് ഇതിന്റെ ഭാഗമായിരുന്നു.

കോഴിക്കോട്: കാലിക്കറ്റ്  സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ നിയമനം ഗവര്‍ണറുടെ തീരുമാനം നിര്‍ണ്ണായകമാകുന്നു. സര്‍വ്വകലാശാല വൈസ് ചാന്‍സലറെ നിര്‍ണ്ണയിക്കുന്നതിനുള്ള സര്‍ച്ച് കമ്മിറ്റി കഴിഞ്ഞ പതിനെട്ടിന് യോഗം ചേര്‍ന്ന്  രണ്ട് പാനലുകളാണ് ഗവര്‍ണര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നത്. ചീഫ് സെക്രട്ടറി കണ്‍വീനറായ കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയായി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രനും  യുജിസി പ്രതിനിധിയായി ജെഎന്‍യു വൈസ്ചാന്‍സ്‌ലര്‍ ഡോ. എം. എന്‍. ജഗദീഷ് കുമാറുമാണ് അംഗങ്ങളായുള്ളത്. 

പാനലില്‍ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.എ.ജയപ്രകാശ്, എം.ജി. സര്‍വ്വകലാശാല പ്രൊ.വൈസ്ചാന്‍സ്‌ലര്‍ സി.ടി. അരവിന്ദകുമാര്‍, എം.ജി. സര്‍വ്വകലാശാല പ്രൊഫസര്‍മാരായ ഡോ. കെ.എം.സീതി, ഡോ. സുരേഷ് മാത്യു, സിംല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് പ്രൊഫസര്‍ ഡോ. എം.വി. നാരായണന്‍, കൊച്ചി സര്‍വ്വകലാശാല ഡോ. ജയരാജ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. അഭിമുഖത്തിന് ശേഷം 19 ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച പാനലില്‍ സംസ്ഥാന സര്‍ക്കാറിന്റെ താല്‍പ്പര്യമുണ്ടായിരുന്ന ഡോ.കെ.എം. സീതിക്ക് ഇക്കഴിഞ്ഞ 28 ന് അറുപത് വയസ്സ് തികഞ്ഞതോടെ യുജിസി ചട്ടപ്രകാരം അദ്ദേഹം അയോഗ്യനായി മാറി. എന്നാല്‍ ഇന്റര്‍വ്യൂ നടന്ന ദിവസം ഇദ്ദേഹം വൈസ് ചാന്‍സലര്‍ തസ്തികയ്ക്കുള്ള പ്രായപരിധി കഴിഞ്ഞിട്ടില്ലെന്ന വാദവുമായാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദവുമായി രംഗത്തുള്ളത്. 28 ന് മുമ്പ് നിയമനം നടത്തണമെന്നായിരുന്നു സര്‍ക്കാറിന്റെ സമ്മര്‍ദ്ദം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഗവര്‍ണറെ നേരില്‍ കണ്ട് സര്‍ക്കാറിന്റെ താല്‍പര്യം അറിയിച്ചിരുന്നു.  

അന്താരാഷ്ട്ര തലത്തില്‍ അക്കാദമിക് യോഗ്യതകളുള്ള ഇവരെ ഒഴിവാക്കി സിപിഎം സഹയാത്രികനായ സീതിയെ പരിഗണിക്കണമെന്നുമാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഡോ. സീതിക്ക് 60 വയസ്സ് പൂര്‍ത്തിയായി പ്രായപരിധി കാരണം നിയമനം ലഭിക്കില്ലെന്നറിഞ്ഞതോടെ സര്‍വ്വകലാശാല ആസ്ഥാനത്ത് ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനവും നടന്നു. സംഘപരിവാര്‍ വിസി വേണ്ട എന്ന വിചിത്രവാദവുമായാണ് ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധം 28-ാം തിയ്യതി ആസ്ഥാനത്ത് നടന്നത്. മുസ്ലിം തീവ്രവാദ സംഘടനകളുടെയും സിപിഎമ്മിന്റെയും രഹസ്യ അജണ്ടയാണ് ഇതോടെ പുറത്തായത്. ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മുമ്പുതന്നെ ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധവുമായി രംഗത്തെത്തിയത് ഇതിന്റെ ഭാഗമായിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.