×
login
പെണ്‍കുട്ടികളെ കാണാതായ കേസ്; കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പ്രതി ഫെബിന്‍ റാഫി പിടിയിലായി; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം കയ്യേറ്റം

പോലീസിന് നാണക്കേടായ സംഭവം് റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തരെ് സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷം സൃഷ്ടിച്ചു..

കോഴിക്കോട്: വെള്ളമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ കേസില്‍ പോലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ പിടികൂടി. ലോകോളേജ് പരിസരത്തെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു . കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഫെബിന്‍ രക്ഷപ്പെട്ടത്.  വിലങ്ങ് അണിയിച്ചിരുന്നില്ല.  തിിരച്ചിലില്‍ കോഴിക്കോട് ലോ കോളേജിന് പിന്നിലെ കാട് മൂടിയ പ്രദേശത്ത് നിന്നും ലോ കോളേജിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പ്രതിയെ പിടി കൂടിയത്. .

പോലീസിന് നാണക്കേടായ സംഭവം് റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തരെ് സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്  സംഘര്‍ഷം സൃഷ്ടിച്ചു..


പ്രതിയെ പിടി കൂടാന്‍ പോലീസിനെ സഹായിച്ച വിദ്യാര്‍ത്ഥികളുടെ പ്രതികരണം മാദ്ധ്യമ പ്രവര്‍ത്തകര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെസംഘടിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രശ്‌നം ഉണ്ാക്കി.് .വിദ്യാര്‍ത്ഥികളുടെ പ്രതികരണം എടുക്കാന്‍ ശ്രമിച്ച വനിതാ മാദ്ധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് നേരെയായിരുന്നു കയ്യേറ്റം .സര്‍ക്കാരിനെതിരെയും , പോലീസിനെതിരെയും വാര്‍ത്ത നല്‍കാന്‍ നിങ്ങള്‍ ആരാടാ എന്നും ചോദിച്ചു കൊണ്ടായിരുന്നു കയ്യേറ്റം . പോലീസിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രാദേശിക സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ കയ്യേറ്റം നടന്നത് .  പോലീസ് ഇടപെട്ട് സി പി എമ്മുകാരെ സ്‌റ്റേഷന് വെളിയിലേക്ക് മാറ്റി

 

 

    comment

    LATEST NEWS


    സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.