×
login
ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകനു നേരെ ആക്രമണം; പിന്നില്‍ എസ്ഡിപിഐ

വടിവാള്‍,ഇടിക്കട്ട എന്നിവ ഉപയോഗിച്ചാണ് അക്രമിച്ചത്.ചെങ്ങോട്ട്കാവ് കവലാട് ഭാഗത്ത് എസ് ഡി പി ഐ യുടെ പ്രവര്‍ത്തനം ശക്തമാണ്. അക്രമത്തില്‍ പങ്കെടുത്തവരും നേതാക്കളും കുടുംബസമേതം ഒളിവില്‍ പോയിരിക്കുകയാണ്.

കൊയിലാണ്ടി : ക്ഷേത്ര പൂജാരിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ   ഉപ്പാലക്കണ്ടി നിജു എന്ന അര്‍ഷിദിനു നേരെ ആക്രമണം. ബുധനാഴ്ച രാത്രി 10 മണിയോടെ ചെങ്ങോട്ട്കാവ് കവലാട് വെച്ച് ആക്രമണമുണ്ടായത് . കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിജുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലെക്ക് മാറ്റി. രാത്രി കാപ്പാട് ഓട്ടോയില്‍ ആളെ ഇറക്കി തിരിച്ചു വരുമ്പോള്‍ പിന്‍തുടര്‍ന്നെത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു.

വടിവാള്‍,ഇടിക്കട്ട എന്നിവ ഉപയോഗിച്ചാണ് അക്രമിച്ചത്.ചെങ്ങോട്ട്കാവ് കവലാട് ഭാഗത്ത് എസ് ഡി പി ഐ യുടെ പ്രവര്‍ത്തനം ശക്തമാണ്. അക്രമത്തില്‍ പങ്കെടുത്തവരും നേതാക്കളും കുടുംബസമേതം ഒളിവില്‍ പോയിരിക്കുകയാണ്.  എസ്ഡിപി ഐ പ്രവര്‍ത്തകരാണ് അക്രമത്തിന്ന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറിലുണ്ടായ ചില സംഭവങ്ങളുടെ തുടര്‍ച്ചയാകാം ആക്രമണമെന്നും പ്രതികള്‍ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. റൂറല്‍ എസ്.പി.  എ ശ്രീനിവാസ് ,ഡി വൈ എസ് പി. അബ്ദുള്‍ ഷെരീഫ്, സി ഐ. എന്‍.  സുനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തി.  

ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും, ഏരിയാ കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് എസ്സ് ആര്‍ ജയ് കിഷ്, ജില്ലാ ട്രഷറര്‍ വി.കെ.ജയന്‍, വായനാരി വിനോദ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി,ഏരിയ പ്രസിഡണ്ട് രവി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.