×
login
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു

തൊട്ടടുത്തുതന്നെ പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്ക സൃഷ്ടിച്ചെങ്കിലും സ്ഥിതി നിയന്ത്രാണധീനമാണ്.

ചിത്രം; എം ആര്‍ ദിനേശ് കുമാര്‍

കോഴിക്കോട്: കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം.രാവിലെ ആറര മണിയോടെയാണ് അഗ്നിബാധ കണ്ടത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളപതിനഞ്ചോളം ഫയർഫോഴ്സ് യൂനിറ്റുകൾ  രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കി.

 പുക ഉള്ളത് കാരണം രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് ജില്ലാ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ അഷറഫലി പറഞ്ഞു. മേയർ ഡോ. ബീനാ ഫിലിപ്പ്, ഡപ്യൂട്ടി കലക്ടർ ഇ.അനിതാകുമാരി എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന് വലത് ഭാഗത്താണ് ആദ്യം തീ പിടിച്ചത്.ഗോഡൗണിന് തീപിടിച്ചത് കാരണം ഇതുവരെ തീയണക്കാൻ കഴിഞ്ഞിട്ടില്ല. നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് തീപിടിച്ചതാണ് ആദ്യം സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. കെട്ടിടത്തിൻ്റെ മുകളിൽ തീപിടിച്ച ഭാഗങ്ങൾ വീണാണ് കാറുകൾക്ക് തീപിടിച്ചത്. രണ്ടു കാറുകൾ കത്തി നശിച്ചു.

തൊട്ടടുത്തുതന്നെ പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്ക സൃഷ്ടിച്ചെങ്കിലും സ്ഥിതി നിയന്ത്രാണധീനമാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.