×
login
അതിതീവ്ര മഴ സാധ്യത: കോഴിക്കോട്ട് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, കണ്‍ട്രോള്‍ റൂം തുറന്നു

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മാറിത്താമസിക്കണമെന്നാണ് ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദ്ദേശം. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 0495 2235229, 9447841113, 8281010668.

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് കോഴിക്കോട്ട് ജില്ലയില്‍ മൂന്നിടങ്ങളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം. പുതുപ്പാടിയില്‍ കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന്, കാക്കവയല്‍, വാര്‍ഡുകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മാറിത്താമസിക്കണമെന്നാണ് ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദ്ദേശം. 

ഈ പ്രദേശങ്ങളിലുള്ളവര്‍ വരുന്ന അഞ്ച് ദിവസങ്ങളില്‍ ബന്ധുമിത്രാദികളുടെ വീടുകളിലേക്കോ മറ്റ് സുരക്ഷിത ഇടങ്ങളിലേക്കോ മാറി താമസിക്കണം. മറ്റ് ഇടങ്ങളില്ലാത്തവര്‍ വിവരങ്ങള്‍ അറിയിക്കുന്ന മുറക്ക് പഞ്ചായത്ത് ഒരുക്കുന്ന ക്യാമ്പിലേക്ക് മാറി താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണം. മാറി താമസിക്കുമ്പോള്‍ വളര്‍ത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. വിലപിടിപ്പുള്ള വസ്തുക്കള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം.

പകല്‍ സമയങ്ങളില്‍ തെളിഞ്ഞ കലാവസ്ഥ ഉണ്ടാകുമെങ്കിലും രാത്രിയില്‍ മോശമാകാന്‍ സാധ്യതയുണ്ട്. പഞ്ചായത്തിന്റെ ദ്രുതകര്‍മ്മ സേന അംഗങ്ങളും വിവിധ സന്നദ്ധസേന വളണ്ടിയര്‍മാരും ഏത് സാഹചര്യത്തിലും നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഫോണ്‍ നമ്പര്‍: 0495 2235229, 9447841113, 8281010668.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.