ആദിത്യ തളിയാടത്ത്
കോഴിക്കോട്: പാലക്കാട് ഡിവിഷണല്‍ അധികൃതര്‍, കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ ലോക്കോ പൈലറ്റ് ഡിപ്പോ നിര്‍ത്താന്‍ വഴിയൊരുക്കുന്നതായി ആരോപണം. ഇതിനെതിരേ ജീവനക്കാരുടെ യൂണിയനുകള്‍ പ്രചാരണം തുടങ്ങി. ലോക്കോ പൈലറ്റുമാര്‍ക്ക് ഹാജരും ഡ്യൂട്ടിയും രേഖപ്പെടുത്താനുള്ള പ്രത്യേക കേന്ദ്രമാണ് ഡിപ്പോ.
മലബാര്‍ മേഖലയിലെ ജീവനക്കാര്‍ക്കായി ആകെയുള്ള കേന്ദ്രമാണിത്. ഇത് ഇല്ലാതാക്കുന്നതിന്റെ ആദ്യപടിയായി ജീവനക്കാരെ കുറയ്ക്കുന്നെന്നാണ് ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്.
ഏകദേശം 140 ലോക്കോ പൈലറ്റുമാര്‍ ഇതിന് കീഴിലുണ്ട്. നിലവില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് മുപ്പതോളം ലോക്കോ പൈലറ്റുമാര്‍ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കാത്ത് നില്‍ക്കുന്നുമുണ്ട്. ഇതിനിടയിലാണ് ഏഴ് പോസ്റ്റുകള്‍ ഷൊര്‍ണൂരിലേക്ക് മാറ്റിയത്. മാത്രമല്ല ഈ പോസ്റ്റിലേക്ക് കോഴിക്കോട്ട് നിന്ന് ജീവനക്കാരെ മാറ്റാന്‍ ഉത്തരവിറക്കുകയും ചെയ്തു. സൗത്ത് സോണിലെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന് മാനേജരുടെ ഉത്തരവ് മറികടന്നാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
കോഴിക്കോട്ടെ 40 ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണം 23 ആക്കി. ലോക്കോ സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല. മലബാറിലെ റെയില്‍ വികസനത്തിന് പ്രതികൂലമാകും ഈ നടപടികളെന്നാണ് വിമര്‍ശനം.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു
മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തി; ഐസക് ന്യൂട്ടന് എക്സൈസ് പിടിയില്‍; 40 കുപ്പി മദ്യം പിടിച്ചെടുത്തു
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയില്‍
കോഴിക്കോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ക്യാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.