കോഴിക്കോട്:വടകരയില്‍ ക്യാന്‍സര്‍ രോഗിയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.തിരുവളളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്(68), ഭാര്യ ലീല(63) എന്നിവരാണ് മരിച്ചത്.കോവിഡ് കാരണം ഗോപാലന് വടകരയില്‍ നടത്തിയിരുന്ന ഹോട്ടല്‍ അടച്ചു പൂട്ടേണ്ടിവന്നു.
പുതിയത് തുടങ്ങാന്‍ ഇരിക്കുകയായിരുന്നു.ഇതിനിടെ ക്യാന്‍സര്‍ രോഗിയായ ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചു.അതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഗോപാലന് കടുത്ത മാനസികവിഷമങ്ങള്‍ അനുഭവിച്ചിരുന്നു. ഇതാകാം ഗോപാലന് ഇങ്ങനെ ചെയ്യാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
തിങ്കളാഴ്ച്ച രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും, ഗോപാലന് വരാന്തയിലെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.ഇവര്‍ക്ക് മക്കള്‍ ഇല്ല.അനുജനൊപ്പമായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: