×
login
മന്നത്ത് പത്മനാഭനെ അധിക്ഷേപിച്ച് പോലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പ്രതിഷേധം ശക്തം

പോസ്റ്റ് സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്നത്; ഹിന്ദുഐക്യവേദി പരാതി നല്‍കി

വടകര: എന്‍എസ്എസ് ആചാര്യന്‍ മന്നത്ത് പത്മനാഭനെ അധിക്ഷേപിച്ചും സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. വള്ള്യാട് സ്വദേശി കെ. സുധീഷാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.  

സുധീഷിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഡിജിപിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. നീതിപൂര്‍വ്വമായ അന്വേഷണം നടത്തി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട് സദാനന്ദന്‍ ആയാടത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.കെ. സുരേഷ്, പവിത്രന്‍ കരിമ്പനപ്പാലം, രജീഷ്   എന്നിവരും പ്രതിഷേധിച്ചു.  

മലബാര്‍ നായര്‍ സമാജം സംസ്ഥാനകമ്മറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് റിട്ട. ജസ്റ്റിസ് ശാന്തകുമാരി അമ്മ, സെക്രട്ടറി റിട്ട. മേജര്‍ സുകുമാരന്‍ നായര്‍, രാഘവന്‍ ചെങ്ങാട്ട്, അഡ്വ. സി.കെ.ജി നമ്പ്യാര്‍, രാഗേഷ് വടകര, അരിക്കുളം രവി എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനമായി. ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.  പോസ്റ്റിട്ട പോലീസുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി പി. ഹരീന്ദ്രനാഥ് ആവശ്യപ്പെട്ടു.  

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.