തനിച്ചു താമസിക്കുന്ന വേണുഗോപാലന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഏപ്രില്‍ ഒന്നുമുതല്‍ ഉള്ള അരി നേരത്തെ ലഭ്യമാക്കുമോ എന്നും സപ്ലൈ ഓഫീസില്‍ വിളിച്ചു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
വടകര: സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നേരത്തെ കിട്ടണം എന്ന മണിയൂര്‍ മീനത്തുകരയിലെ വേണുഗോപാലിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചപ്പോള്‍, നാലു മണിക്കൂറിനുള്ളില്‍ അരി വീട്ടില്‍ എത്തിച്ചു നല്കി.
ഏപ്രില്‍ ഒന്നുമുതല്‍ 15 കിലോ അരി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, തനിച്ചു താമസിക്കുന്ന വേണുഗോപാലന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഏപ്രില്‍ ഒന്നുമുതല്‍ ഉള്ള അരി നേരത്തെ ലഭ്യമാക്കുമോ എന്നും സപ്ലൈ ഓഫീസില്‍ വിളിച്ചു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
നേരിട്ട് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് ഇ- മെയില്‍ സന്ദേശം വഴിയും ഫോണ്‍ മുഖേനയും കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ന്യൂദല്‍ഹിയിലെ ഓഫീസില്‍ ബന്ധപ്പെട്ട വേണുഗോപാലിന് സംസ്ഥാനത്തെ വിവിധ മേധാവികള്‍ക്ക് അയച്ച എല്ലാ മെയില്‍ സന്ദേശങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാനും എത്ര രാത്രിയായാലും റേഷന്‍ കട തുറന്നു സാധനങ്ങള്‍ എത്തിച്ചു തരാമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പു ലഭിക്കുകയായിരുന്നു.
രണ്ടു മണിക്കൂറുകള്‍ക്കു ശേഷം രാജ്ഭവനില്‍ നിന്നും പ്രശ്നം ഉടന്‍ പരിഹരിക്കാമെന്നും പറഞ്ഞു ഫോണ്‍ വന്നു. തുടര്‍ന്നു രാത്രി ഏഴ് മണിയോടെ അടച്ച പലയാട്ടു നടയിലെ റേഷന്‍ കട സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം തുറന്നു 15 കിലോ അരി റേഷന്‍ കടയില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചുകൊടുത്തു. കൂടാതെ അരി മുന്‍കൂറായി കൊടുക്കാം എന്ന നിര്‍ദ്ദേശവും സപ്ലൈ ഓഫിസുകളില്‍ എത്തുകയും ചെയ്തു.
അരി നേരത്തേ ലഭ്യമാക്കിയ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചു നന്ദി അറിയിക്കാനും വേണുഗോപാല്‍ മറന്നില്ല.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
അവര്‍ക്ക് സംവാദത്തെ ഭയമാണ്
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു
മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തി; ഐസക് ന്യൂട്ടന് എക്സൈസ് പിടിയില്‍; 40 കുപ്പി മദ്യം പിടിച്ചെടുത്തു
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയില്‍
കോഴിക്കോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ക്യാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.