×
login
കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്

പൊതുഗതാഗതം ഇല്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും താലൂക്ക് ആശുപത്രിയില്‍ തന്റെ എച്ച്ഐവി സ്റ്റാറ്റസ് മറ്റുള്ളവര്‍ അറിയുമോ എന്ന ആശങ്കയും മരുന്ന് കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്നങ്ങളെകുറിച്ചും ഉള്ള വ്യാകുലതകള്‍ അവര്‍ ഷിനോവിനോട് പങ്കുവെച്ചു.

കോഴിക്കോട്: എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എആര്‍ടി ക്ലിനിക്കിലെ കൗണ്‍സിലര്‍ ടി.കെ. ഷിനോവ്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ എച്ച്ഐവി അണുബാധിതര്‍ക്ക് എആര്‍ടി ക്ലിനിക്കില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ആവശ്യമായ മരുന്നുകള്‍ താലൂക്ക് ആശുപത്രി വഴി വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.  

എന്നാല്‍ എച്ച്ഐവി ബാധിതരായ ചിലര്‍ എആര്‍ടി മരുന്ന് താലൂക്ക് ആശുപത്രിയില്‍ പോയി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കൗണ്‍സിലര്‍ എആര്‍ടി ക്ലിനിക്കിലെ ഷിനോവിനെ അറിയിക്കുകയായിരുന്നു. പൊതുഗതാഗതം ഇല്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും താലൂക്ക് ആശുപത്രിയില്‍ തന്റെ എച്ച്ഐവി സ്റ്റാറ്റസ് മറ്റുള്ളവര്‍ അറിയുമോ എന്ന ആശങ്കയും മരുന്ന് കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്നങ്ങളെകുറിച്ചും ഉള്ള വ്യാകുലതകള്‍ അവര്‍ ഷിനോവിനോട് പങ്കുവെച്ചു.  

എആര്‍ടി മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കില്‍ മരുന്ന് ശരീരത്തില്‍ പിടിക്കാതിരിക്കുന്ന അവസ്ഥ(ഡ്രഗ് റെസിസ്റ്റന്‍സ്) ഉണ്ടാകാനുള്ള സാദ്ധ്യത വളരെ അധികമാണ്. ഈ കാര്യങ്ങളെല്ലാം മുന്നില്‍ കണ്ട് കൊണ്ട് അവര്‍ക്ക് മരുന്നു വീട്ടിലോ അവര്‍ പറയുന്ന സ്ഥലത്തോ എത്തിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു ഷിനോവ്. ആ തീരുമാനം കഴിഞ്ഞ 17 ദിവസങ്ങളായി എആര്‍ടിയിലെ ഡോക്ടറുടെയും മറ്റു കൗണ്‍സിലര്‍മാരുടേയും ബാക്കി സഹപ്രവര്‍ത്തകരുടെയും സഹായത്താല്‍, യാതൊരുവിധ ലാഭേച്ഛയും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് ഷിനോവും സംഘവും.  

നിലമ്പൂരിലും പേരാമ്പ്രയിലും വടകരയിലെയും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തുകയും ഇവിടങ്ങളില്‍ എച്ച്ഐവി അണുബാധിതരെ വിളിച്ച് കൗണ്‍സിലിംഗ് നടത്തുകയും ചെയ്തു ഇവര്‍. മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. എന്‍.കെ. തുളസീധരന് കീഴിലാണ് എആര്‍ടി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഡോ. അന്നമ്മ, ഡോ. ഷെഫീല്‍ എന്നിവരാണ് ഡോക്ടര്‍മാര്‍. മണികണ്ഠന്‍, മായ എന്നിവരാണ് സെന്ററിലെ മറ്റു കൗണ്‍സിലര്‍മാര്‍. എച്ച്ഐവി അണുബാധിതര്‍ക്ക് ചികിത്സയും കൗണ്‍സിലിംഗും സൗജന്യമായി നല്‍കുന്ന സര്‍ക്കാറിന്റെ ചികിത്സാ സെന്റര്‍ ആണ് എആര്‍ടി. 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.