×
login
അസുഖം വന്ന പശുക്കളെ ചികിത്സിക്കാതെ ഫാമുടമയുടെ ക്രൂരത, ഫാം പ്രവർത്തിക്കുന്നത് അനധികൃതമായി

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.

അസുഖം വന്ന പശുക്കളിലൊന്ന്‌

മുക്കം: അസുഖം വന്ന പശുക്കളെ ചികിത്സിക്കാതെ ഫാമുടമ ക്രൂരത കാട്ടുന്നതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിലുള്ള പശു ഫാമില്‍ അസുഖം ബാധിച്ച പശുവിന് യാതൊരു ചികിത്സയും നല്‍കാതെ ഉടമ ക്രൂരത കാട്ടുന്നത്. ഫാമിലെ പശുക്കള്‍ക്ക് ഭക്ഷണം പോലും നല്‍കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.  

നേരത്തെയും ഈ ഫാമിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചത്ത പശുവിനെ  മറവ് ചെയ്യാതെ ചാണകക്കുഴിയിലേക്ക് തള്ളിയ സംഭവം  ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് മുക്കം പോലീസ് സ്ഥലത്തെത്തി ഫാം ഉടമയെ കൊണ്ട്  പശുവിനെ മറവ് ചെയ്യിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെയാണ് നൂറുദ്ദീന്‍ അനധികൃത ഫാം നടത്തുന്നത്. ഇക്കാര്യം നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരിസരവാസികള്‍ പറയുന്നു.  

അസുഖം ബാധിച്ച പശുക്കളെ വൃത്തിഹീനമായ സ്ഥലത്തു പാര്‍പ്പിക്കുന്നതാണ് പശുക്കള്‍ ചത്തൊടുങ്ങാനും രോഗം വരാനും കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിരവധി തവണ ചത്ത പശുക്കളെ മറവ് ചെയ്യാത്തതുകൊണ്ട്  അസഹ്യമായ ദുര്‍ഗന്ധം മൂലം അയല്‍വാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും  സാധിക്കാകാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.

 

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.