×
login
കോഴിക്കോട് കളക്ടറേറ്റില്‍ എന്‍ജിഒ യൂണിയൻ്റെ സമരം അവസാനിപ്പിച്ചു, പത്ത് പേരുടെ സ്ഥലംമാറ്റം റദ്ദാക്കും, മാപ്പ് പറയണമെന്ന് ജോയിൻ്റ് കൗൺസിൽ

അഞ്ചുപേരുടെ സ്ഥലംമാറ്റമാണ് റദ്ദാക്കിയതെന്നും ഇതിനാണ് ഇത്രയും ദിവസം കളക്ടറേറ്റ് സ്തംഭിപ്പിച്ചതെന്നും ജോയിന്‍റ് കൗണ്‍സില്‍ കുറ്റപ്പെടുത്തി.

കോഴിക്കോട്: റവന്യൂവകുപ്പിലെ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ കളക്ടറേറ്റില്‍ എന്‍ജിഒ യൂണിയന്‍  നടത്തിവന്ന സമരം അവസാനിപ്പിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. പത്ത് വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയെന്ന് എന്‍ജിഒ യൂണിയന്‍ അറിയിച്ചു.  

എന്നാല്‍ സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ജോയിന്‍റ് കൗണ്‍സില്‍. എന്‍ജിഒ യൂണിയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഞ്ചുപേരുടെ സ്ഥലംമാറ്റമാണ് റദ്ദാക്കിയതെന്നും ഇതിനാണ് ഇത്രയും ദിവസം കളക്ടറേറ്റ് സ്തംഭിപ്പിച്ചതെന്നും ജോയിന്‍റ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. സമരം അനാവശ്യമാണെന്നായിരുന്നു സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ തുടക്കം മുതലുള്ള നിലപാട്.  


ഇന്നലെ രണ്ട് തവണ സമരക്കാരുമായി കളക്ടർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു കളക്ടര്‍.  എച്ച്സി, ആർ ഐ, വില്ലേജ് ഓഫീസർ റാങ്കിലുള്ള 16 ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ട് ഈമാസം 10ന് ഇ റങ്ങിയ ഉത്തരവിനെതിരെയാണ് എൻ ജി ഒ യൂണിയൻ സമരം നടത്തിയത്. കളക്ടറേറ്റിൻ്റെ പ്രവർത്തനം അവതാളത്തിലാക്കിയുള്ള സമരം 11 ദിവസം നീണ്ടു. ഇത് ജില്ലയിൽ ഭരണസ്തംഭനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.  

സിപിഐ മന്ത്രിയുടെ കീഴിലുള്ള റവന്യൂ വകുപ്പിൽ ജോയിൻ്റ് കൗൺസിൽ നേതാക്കളുടെ താല്പര്യപ്രകാരമാണ് സ്ഥലം മാറ്റം നടന്നതെന്നാണ് എൻ ജി ഒ യൂണിയൻ ആരോപിച്ചിരുന്നത്. 

  comment

  LATEST NEWS


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.