കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പത്തുനിന്നും ഇറക്കി വയ്ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലയിലെ, ചോറ് ഈ ക്രമത്തില്‍ അടുക്കുക.
ബിരിയാണി കഴിക്കാന്‍ കൊതി തോന്നാത്തവര്‍ ആരും ഉണ്ടാകില്ല. എന്നാല്‍, ബിരിയാണി ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് പലര്‍ക്കും അറിയില്ല. വീട്ടില്‍ തന്നെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ് ബിരിയാണി.
ചേരുവകള്‍
മസാലയ്ക്കുവേണ്ടി
അലങ്കരിക്കാന്‍ (ഗാര്‍നിഷ്)
തയ്യാറാക്കുന്ന വിധം
ആദ്യമായി ഗാര്‍നിഷിങ്ങിന് ആവശ്യമായ അണ്ടിപരിപ്പ് 1/2 കപ്പ് നെയ്യില്‍ വറുത്തു കോരുക. ബിരിയാണിയരി 10 മിനിട്ട് കുതിര്‍ത്ത ശേഷം ബിരിയാണി ചെമ്പില്‍ നെയ്യ് നാലു സ്പൂണ്‍ ഒഴിച്ച് തക്കോലം, പട്ട, ഗ്രാമ്പൂ, ഏലക്കായ്, പെരുജീരകം, ജാതിപത്രി ഇവ ഇട്ട് വഴറ്റി ഇതില്‍ വെള്ളം വാലാനായി വച്ചിട്ടുള്ള അരിയിട്ട് വഴറ്റി, വേറൊരു പാത്രത്തില്‍ നാലു കപ്പ് വെള്ളം തിളപ്പിച്ച് ഒഴിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര്‍, കുറച്ച് പുതിനയില, മല്ലിയില, രംഭയില ഇവ ചേര്‍ത്ത് മൂടി വേവിക്കുക.
ഇതേസമയം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പകുതി വച്ചിട്ടുള്ള സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതില്‍ തക്കാളി പൊടിവര്‍ഗ്ഗങ്ങള്‍ ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള കോഴികഷണങ്ങള്‍, തൈര്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വേവിക്കുക. പകുതി വേകാകുമ്പോള്‍ കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില ചേര്‍ക്കുക.
കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പത്തുനിന്നും ഇറക്കി വയ്ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലയിലെ, ചോറ് ഈ ക്രമത്തില്‍ അടുക്കുക. മുഴുവന്‍ ചോറും കറിയും തീര്‍ന്നാലുടന്‍ മുകളില്‍ ബാക്കിയുള്ള മല്ലിയില, പുതിനയില വറുത്ത അണ്ടിപരിപ്പ്, സവാള ഇവ കൊണ്ടലങ്കരിച്ച് മൂടി മൂന്നു മിനിട്ട് ആവി കയറ്റുക. അടുപ്പിനു മുകളില്‍ വെയ്റ്റ് വയ്ക്കുകയോ നിരത്തുകയോ ചെയ്യുക. വിളമ്പുന്ന സമയത്ത് ഇളക്കി വിളമ്പാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നമ്മുടെ എച്ചില് തിന്ന ശേഷം തലയില്‍ കാഷ്ഠിക്കുമെന്ന് പേടിക്കേണ്ട; കാക്കകളെ നാട്ടില്‍ നിന്നും ഓടിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍
ഹോട്ടലില്‍ പോയി കഴിച്ച് ബില്ല് കണ്ട് കണ്ണ് ചുവപ്പിക്കേണ്ട; വീട്ടിലുണ്ടാക്കാം നല്ല രുചിയുള്ള അപ്പവും കൂടെ കിടിലന്‍ മുട്ടക്കറിയും
കുക്കറിലിട്ട് വേഗത്തില്‍ തയാറാക്കാം; വരട്ടിയെടുക്കാം, നാവില്‍ വെള്ളമൂറും മലബാര്‍ സ്പെഷ്യല്‍ പോര്‍ക്ക് ഫ്രൈ; തയാറാക്കുന്ന വിധം
ആമസോണില്‍ ഷൂസുകള്‍ വാങ്ങുന്നതിന് മുന്‍പ് ഇനി ഇട്ടുനോക്കാം; പുതിയ സാങ്കേതിക വിദ്യയുമായി കമ്പനി; 'വെര്‍ച്വല്‍ ട്രൈ ഓണ്‍ ഷൂസില്‍' കളറും മാറ്റാം
അന്തരീക്ഷ താപനില കുതിച്ച് ഉയരുന്നു; ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം; ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്
ഇതിലും മികച്ച രുചി സ്വപ്നങ്ങളില്‍ മാത്രം; ഉണ്ടാക്കാം മനംമയക്കുന്ന ചെമ്പ് ബിരിയാണി; അറിയേണ്ടതെല്ലാം