×
login
ഹലാല്‍‍ കെണിയില്‍ വീഴരുതെന്ന് ക്രിസ്ത്യന്‍ സംഘടന; ലക്ഷ്യം വെയ്ക്കുന്നത് മുസ്ലീം വിശ്വാസങ്ങളെയെന്ന് മുസ്ലീം ലീഗ്; വെട്ടിലായി യുഡിഎഫ്

ക്രിസ്ത്യാനികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പറയാനോ പരിഹരിക്കാനോ ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയില്‍പ്പെട്ടിരിക്കുന്ന യു ഡി എഫിന് കഴിയില്ലെന്നാണ് ഉയര്‍ത്തുന്ന ആരോപണം.

തിരുവനന്തപുരം: ഇസ്ലാമിക മതപരിവര്‍ത്തന-അധിനിവേശ ശ്രമത്തിന്റെ ഭാഗം എന്ന നിലയിലാണ് ഹലാല്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. ഹലാലിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു മതം വളര്‍ത്താനുള്ള നിഷ്‌കളങ്കമായ ശ്രമമല്ല. മതത്തെക്കാളുപരി ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിന്റെയും ഖലീഫാ ഭരണത്തിന്റെയും സ്വപ്നം അതിന്റെ പിന്നിലുണ്ട്. കഴിഞ്ഞില്ല, എല്ലാ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും മൂന്നിലൊന്ന് വരുമാനവും ഇസ്ലാമിക സമൂഹത്തിലേക്ക് എത്തുന്ന രീതിയിലാണ് ഹലാല്‍ ആസൂത്രണം ചെയ്തിരുക്കുന്നത്. 

എല്ലാ ഹലാല്‍ സര്‍ട്ടിഫൈഡ് കടകളിലെയും സ്ഥാപനങ്ങളിലെയും മൂന്നിലൊന്ന് തൊഴിലവസരങ്ങള്‍ കൂടി ഇസ്ലാമിന് മാത്രമായി നീക്കിവെയ്ക്കപ്പെടുന്നു. ഇതുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ലോകരാഷ്ട്രങ്ങളില്‍ പലതും ഹലാല്‍ നിരോധിക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയത്. ഹലാല്‍ ഉയര്‍ത്തുന്ന ഈ പ്രത്യേക വര്‍ഗ്ഗീയ-സാമ്പത്തിക അധിനിവേശത്തെ കുറിച്ച് മലയാളികളും ഭാരതീയരും ഇനിയും ബോധവാന്മാരായിട്ടില്ല.

ഇപ്പോള്‍ വീണ്ടും ഹലാല്‍ ചര്‍ച്ചാവിഷയമാകാന്‍ കാരണം ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഹലാല്‍ ഭക്ഷണത്തിനെതിരെ കേരളത്തിലുടനീളം നിലപാടെടുത്തതും പ്രചാരണം നടത്തിയതുമാണ്. കാസയുടെ നിലപാടിനെതിരെ യു ഡി എഫ് ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പരസ്യമായി രംഗത്തുവന്നു. ഇത് യു ഡി എഫില്‍ കൂടി ഒരു പുതിയ ധ്രുവീകരണത്തിനും ഭിന്നതയ്ക്കുമാണ് വഴിവെയ്ക്കുന്നത്. കാസ ഉയര്‍ത്തുന്ന ആരോപണം നിസ്സാരമോ തള്ളിക്കളയാവുന്നതോ അല്ല. കാഅബയ്ക്കു നേരെ മൃഗത്തെ തിരിച്ചു നിര്‍ത്തി ബിസ്മി ചൊല്ലി ചോരവാര്‍ന്നു പോകത്തക്ക രീതിയില്‍ മുസ്ലീമായ ഇറച്ചിവെട്ടുകാരന്‍ മൃഗത്തിന്റെ കഴുത്തിലെ ധമനികളില്‍ വെട്ടി ചോരയൊഴുക്കി കൊല്ലുന്ന മൃഗത്തിന്റെ ഇറച്ചിയേ കഴിക്കാവൂ എന്നാണ് ഹലാല്‍ അനുശാസിക്കുന്നത്. 

ഈ തരത്തില്‍ ഇസ്ലാമിക മതനിബന്ധനയനുസരിച്ച് അവരുടെ ദൈവത്തിന് സമര്‍പ്പിച്ച ഭക്ഷണം കഴിക്കുന്നത് തങ്ങളുടെ മതഗ്രന്ഥമായ ബൈബിള്‍ വിലക്കിയിട്ടുണ്ടെന്നാണ് ക്രിസ്ത്യാനികള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഒരു ഭക്ഷണവും കഴിക്കാന്‍ തങ്ങളുടെ മതം അനുവദിക്കുന്നില്ലെന്ന് കാസ അടക്കമുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നു.

എന്നാല്‍ കാസയും ക്രിസ്തീയ സംഘടനകളും ലക്ഷ്യം വെയ്ക്കുന്നത് മുസ്ലീം സമുദായത്തെയും അവരുടെ വിശ്വാസങ്ങളെയുമാണ് എന്നാണ് മുസ്ലീം ലീഗ് പറയുന്നത്. ഇറച്ചിവെട്ട് മുതല്‍ ഭക്ഷണം വരെയുള്ള ഹലാല്‍ സമ്പ്രദായത്തില്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്രങ്ങളില്‍ നിന്നും ഇതര സമുദായക്കാര്‍ ഒഴിവാക്കപ്പെടുന്നു.

ദേശീയതലത്തില്‍ ഇറച്ചിവെട്ട് കുലത്തൊഴിലാക്കിയ ഹിന്ദു ജാതി വിഭാഗങ്ങളെയും ഇതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട സാഹചര്യമാണുള്ളത്. ഇന്ത്യയില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ഔദ്യോഗിക ഏജന്‍സി ഇറച്ചിവെട്ടുന്നത് അടക്കമുള്ള ഒരു കാര്യത്തിലും മറ്റു സമുദായക്കാരെ ജോലിക്ക് നിയോഗിക്കരുത് എന്നകാര്യം അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നുണ്ട്. മുസ്ലീമല്ലാത്ത ആര് അറക്കുന്ന ഇറച്ചിയും ഹലാല്‍ അല്ലെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലീം ലീഗിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ചില സംഘടിത ക്രൈസ്തവ സഭകള്‍ പ്രശ്നം തീര്‍ക്കാന്‍ രംഗത്തു വന്നെങ്കിലും അവര്‍ക്കു പോലും ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഭക്ഷണം ഓരോ വ്യക്തിയുടെയും അവകാശമാണ് എന്ന നിലപാടാണ് സഭാനേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയില്‍ മുസ്ലീം ലീഗിന് അപ്രമാദിത്വം കൂടുകയും യു ഡി എഫിനെ നിയന്ത്രിക്കുന്ന നിയാമക ശക്തിയായി ലീഗ് മാറുകയും ചെയ്തതോടെ കേരളത്തിലെ ക്രിസ്ത്യാനികളുടെ അഭയകേന്ദ്രം എന്ന നിലയില്‍ നിന്ന് ഇന്ന് യു ഡി എഫ് മാറിയിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പറയാനോ പരിഹരിക്കാനോ ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയില്‍പ്പെട്ടിരിക്കുന്ന യു ഡി എഫിന് കഴിയില്ലെന്നാണ് ഒരുവിഭാഗം ക്രിസ്ത്യാനികള്‍ ഉയര്‍ത്തുന്ന ആരോപണം.

 ക്രൈസ്തവ സംഘടനകള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന് എതിരെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കയറ്റുമതി അതോറിറ്റിയില്‍ പരാതിയുമായി എത്തി.  അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറച്ചി കയറ്റുമതിയുടെ നിയന്ത്രണ അതോറിറ്റി. ഇവരുടെ റെഡ് മീറ്റ് മാനുവലില്‍ നിന്ന് ഹലാല്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തിറക്കി. ഹലാല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാനദണ്ഡം ഒരു മതവിഭാഗത്തിനു മാത്രം അധീശത്വം നല്‍കുന്നതാണ് എന്ന പരാതിയും പ്രതിഷേധവും ഉയര്‍ന്നതാണ് ഹലാല്‍ ഒഴിവാക്കാന്‍ കാരണം. ഹലാല്‍ രീതിയ്ക്കു പകരം ഇറക്കുമതി ചെയ്യുന്ന രാജ്യം ആവശ്യപ്പെടുന്ന രീതിയില്‍ എന്നാണ് ഇതു സംബന്ധിച്ച മാനുവലില്‍  ഭേദഗതി വരുത്തിയത്.

 

  comment

  LATEST NEWS


  രണ്ട് ദിവസംകൊണ്ട് 1100 കോടി രൂപയുടെ ബുക്കിങ്; ഇ-സ്‌കൂട്ടറുകള്‍ സൗജന്യ ടെസ്റ്റ്‌ഡ്രൈവ് നടത്താം; ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനവുമായി 'ഓല'


  നോളജ് സിറ്റി ഉയരുന്നത് തരം മാറ്റിയ തോട്ടത്തില്‍; ഉന്നതരുടെ ഒത്താശയോടെ കാന്തപുരം; ഏഴു വര്‍ഷമായി നടക്കുന്നത് പരസ്യമായ നിയമ ലംഘനം


  മണ്ണുത്തി പറവട്ടാനിയിലെ കൊലപാതകം: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി, ഇവര്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി


  തഴമ്പ്.......


  മിന്നല്‍ പരിശോധനയില്‍ പ്രതിഷേധം: ജിഎസ്ടി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകള്‍ തടഞ്ഞു,​ ഹൈറോഡിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ അടച്ചിട്ടു


  ഒരു ഇടവേളയ്ക്ക് ശേഷം 'ഫസ്റ്റ് ബെല്‍' ഇനി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന്... ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.