×
login
ശക്തി പ്രാപിച്ച് വേനല്‍ കാലം; കരുതാം കുടിവെള്ളം സഹജീവികള്‍ക്കും

മൃഗങ്ങള്‍ വെള്ളത്തിനായി കേഴുന്നു. ചൂട് കൂടുന്നതോടെ മൃഗങ്ങള്‍ക്ക് വെള്ളം കൂടുതല്‍ കൊടുക്കണമെന്ന് മൃഗഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം നല്‍കാന്‍ എല്ലാവരും സന്മനസ്സ് കാണിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അഭ്യര്‍ത്ഥിക്കുന്നു.

കൊല്ലം: വേനല്‍ കടുത്തതോടെ മനുഷ്യര്‍ക്കുള്ള ബുദ്ധിമുട്ടിലധികമാണ് ജീവജാലങ്ങള്‍ സഹിക്കുന്നത്. തോടുകളും കുളങ്ങളും ചെറു അരുവികളും വറ്റിവരണ്ടതോടെ പക്ഷിമൃഗാദികള്‍ കുടിവെള്ളത്തിനായി പരക്കംപായുകയാണ്. ചെറുപക്ഷികള്‍ ചത്തുവീഴുന്ന ദയനീയ അവസ്ഥയിലേക്ക് ചൂട് കൂടുകയാണ്.

മൃഗങ്ങള്‍ വെള്ളത്തിനായി കേഴുന്നു. ചൂട് കൂടുന്നതോടെ മൃഗങ്ങള്‍ക്ക് വെള്ളം കൂടുതല്‍ കൊടുക്കണമെന്ന് മൃഗഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം നല്‍കാന്‍ എല്ലാവരും സന്മനസ്സ് കാണിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അഭ്യര്‍ത്ഥിക്കുന്നു. ചെറിയ പാത്രത്തില്‍ വീടിന് പുറത്ത് അല്പം വെള്ളം പക്ഷികള്‍ക്കായി വയ്ക്കുന്നത് ഇപ്പോള്‍ വലിയ സഹായമാകുമെന്നും അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ട നിലയിലാണ്. കിണറുകളില്‍ പകുതിയിലേറെയും വറ്റി. ഭൂഗര്‍ഭജലനിരപ്പ് ഏറെ താഴ്ന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.  കല്ലട പദ്ധതിയുടെ  കൈതൊടുകളില്‍ ഇനിയും വെള്ളമെത്തിയിട്ടില്ല. കനാലില്‍ അടിയന്തരമായി വെള്ളമെത്തിയില്ലെങ്കില്‍ പ്രശ്നം ഗൗരവതരമാകും.

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.