×
login
പഞ്ഞിക്കെട്ടു പോലുള്ള ഇഡ്‌ലി ഉണ്ടാക്കാം റേഷനരികൊണ്ട്; ആവശ്യക്കാര്‍ ഏറെയുള്ള തിരുവനന്തപുരം മോഡല്‍ ഇഡ്‌ലി വേഗത്തില്‍ തയാറാക്കുന്ന വിധം (വീഡിയോ)

പലയിടത്തും റേഷനരികൊണ്ടാണ് പഞ്ഞികെട്ട് പോലുള്ള ഇഡ്‌ലി ഉണ്ടാക്കുന്നത്. ഇത് ഏങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഒന്ന് പരിശോധിക്കാം. സാധാരണ ഇഡ്‌ലി മാവ് അരച്ച് 7 8 മണിക്കൂറിനു ശേഷമാണു ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റുക. അതില്‍ നിന്നും വ്യത്യസ്മായാണ് ഈ ഇഡ്‌ലിയുടെ നിര്‍മാണം.

മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ഇഡ്‌ലി. കേരളത്തിലെ ഒരുവിധപ്പെട്ട എല്ലാ ഹോട്ടലുകളിലും ലഭിക്കുന്ന ഒരു ഭക്ഷണ സാധനംകൂടിയാണ് ഇഡിലി. തിരുവനന്തപുരത്താണ് ഇഡ്‌ലിക്ക് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത്. നല്ല പഞ്ഞികെട്ട് പോലുള്ള ഇഡ്‌ലിയാണ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ലഭിക്കുന്നത്. അതു തന്നെയാണ് ഇതിന് ആവശ്യക്കാര്‍ ഏറുന്നതിനും പ്രധാന കാരണം.  

പലയിടത്തും റേഷനരികൊണ്ടാണ് പഞ്ഞികെട്ട് പോലുള്ള ഇഡ്‌ലി ഉണ്ടാക്കുന്നത്. ഇത് ഏങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഒന്ന് പരിശോധിക്കാം.  സാധാരണ ഇഡ്‌ലി മാവ് അരച്ച് 7  8 മണിക്കൂറിനു ശേഷമാണു ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റുക. അതില്‍ നിന്നും വ്യത്യസ്മായാണ് ഈ ഇഡ്‌ലിയുടെ നിര്‍മാണം.  

നിര്‍മിക്കാനാവശ്യമായ ചേരുവകള്‍:

പച്ചരി-2കപ്പ്

ഉഴുന്ന്- 1/2 കപ്പ്

ഉലുവ- 1 ടീസ്പൂണ്‍

ചോറ്- 1/4 കപ്പ്


പഞ്ചസാര- 1 ടീസ്പൂണ്‍

യീസ്റ്റ്- 1/2 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

 

പച്ചരിയും ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനു ശേഷം  അതിലേക്കു ചോറും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി ചേര്‍ത്തു രാത്രി കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം രാവിലെ, കുതിര്‍ക്കാന്‍ വച്ച അരിയും ഉഴുന്നും ചോറും ഉലുവയും  ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി അതേ വെള്ളത്തില്‍ അരച്ച് അര മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കുക.  ഒരു സ്റ്റീമര്‍ അടുപ്പില്‍ വച്ച് എണ്ണമയം പുരട്ടിയ ഇഡ്ഡലി പാത്രത്തില്‍ ഇത് കുറേശ്ശേ ഒഴിച്ച് 8 മിനിറ്റ് ആവിയില്‍ വേവിച്ചെടുത്താല്‍ നല്ല പഞ്ഞികെട്ട് പോലുള്ള ഇഡ്‌ലി ലഭിക്കും.  

 

 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.