×
login
തപസ്യയുടെ അക്കിത്തം‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

ഡിസംബര്‍ 18 ന് സംഘടിപ്പിക്കുന്ന അക്കിത്തം അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.

തിരുവനന്തപുരം: തപസ്യ കലാസാഹിത്യവേദിയുടെ  അക്കിത്തം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് . ഒരുലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് ഡിസംബര്‍ 18 ന് സംഘടിപ്പിക്കുന്ന അക്കിത്തം അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. 

പി.നാരായണക്കുറുപ്പ്, ആഷാ മേനോന്‍, കല്ലറ അജയന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. കവി ഗാനരചയിതാവ്, തിരക്കഥാ കൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും, മലയാള സാഹിത്യത്തെ സമ്പന്നമാക്കുകയും, ഭാരതീയ സംസ്‌കാരത്തിന്റെ തനിമ ആവിഷ്‌കരിക്കുകയും ചെയ്ത പ്രതിഭാശാലിയായ ശ്രീകുമാരന്‍ തമ്പി, മഹാകവി അക്കിത്തവുമായി ആത്മബന്ധം പുലര്‍ത്തിയ ആളുമാണെന്ന് ജൂറി വിലയിരുത്തി. എം.ടി. വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ അക്കിത്തം പുരസ്‌കാരം ലഭിച്ചത്.


തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി ജി ഹരിദാസ് സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയന്‍ സംസ്ഥാന സെക്രട്ടറി ജി എം മഹേഷ്  തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ ബിപിന്‍ ചന്ദ്രന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു .

 

    comment

    LATEST NEWS


    ലോകകപ്പില്‍ ബ്രസീല്‍ പുറത്ത്


    ലവ് ജിഹാദ് തടയാന്‍ മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നിയമം കൊണ്ടുവരും; പ്രതിക്ക് 5വര്‍ഷം വരെ തടവ്


    റഷ്യന്‍ തലസ്ഥാനത്ത് സ്ഫോടനവും തീപിടിത്തവും; സ്ഫോടന ശബ്ദത്തിന് ശേഷം ഒരു ഫുട്ബാള്‍ സ്റ്റേഡയത്തിന്‍റെ വലിപ്പത്തില്‍ തീപിടിത്തം


    കഷ്ടിച്ച് കിട്ടിയ കസേര; മുഖ്യമന്ത്രിക്കസേരയില്‍ ആര് ഇരിക്കണമെന്നതിനെച്ചൊല്ലി ഹിമാചലില്‍ കോണ്‍ഗ്രസില്‍ തമ്മിലടി


    ഹിജാബിനെതിരെ സമരം ചെയ്യുന്ന ഇറാന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയെ ആദരിച്ചത് ഇടത് സര്‍ക്കാരിന്‍റെ ലൈനോ എന്ന് വിമര്‍ശനം


    ഫാംഹൗസ് ഉടമയുടെ വയസ്സായ അമ്മയെ പുറത്താക്കി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ ചായകുടി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.